കരുവന്നൂർ ബാങ്ക് തെരെഞ്ഞെടുപ്പ്, സി.പി.എമ്മിന്റെ ജനാധിപത്യത്തെ അട്ടിമറിച്ച താത്കാലിക വിജയം മാത്രമെന്ന് ബി.ജെ.പി – പുതിയ ഭരണസമിതി നിക്ഷേപകർക്ക് ഉടൻ പണം നൽകണം

ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ CPM ന് ഉണ്ടായത് ജനാധിപത്യത്തെ അട്ടിമറിച്ച് നേടിയ താത്കാലിക വിജയം മാത്രമാണെന്ന് ബിജെപി.

16000 -ത്തിൽ അധികം മെംബർമാരുള്ള ബാങ്കിൽ 2984 പേർ മാത്രമാണ് വോട്ട് ചെയ്യാൻ എത്തിയത്. ഇതിൽ 2050 വോട്ട് CPM പാനലിനും 700 വോട്ട് NDA പാനലിനും ലഭിച്ചു. തെരെഞ്ഞെടുപ്പിന് മുൻപ് ജനാധിപത്യപരമായി പുതിയ മെംബർഷിപ്പിന് അവസരം നൽകിയിരുന്നില്ല. യഥാർത്ഥ സഹകാരികൾ ആയിരക്കണക്കിന് പേർ വോട്ട് ചെയ്യാനെത്തിയില്ല. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് ബിജെപി ഈ തെരെഞ്ഞെടുപ്പിനെ നേരിട്ടത്.

പുതിയ ഭരണസമിതി നിക്ഷേപകർക്ക് ഉടൻ പണം നൽകാൻ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെടുന്നു. NDA യ്ക്ക് വോട്ട് ചെയ്ത മുഴുവൻ സഹകാരികൾക്കും നന്ദി അറിയിക്കുന്നതോടൊപ്പം വരും ദിവസങ്ങളിൽ നിക്ഷേപകർക്ക് പണം ലഭിക്കാൻ സഹകരികൾക്കൊപ്പം ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.

ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട തെരഞ്ഞെടുപ്പിനെ വിലയിരുത്തി സംസാരിച്ചു. ജില്ല സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ്, മത്സരിച്ച NDA സ്ഥാനാർത്ഥികൾ എന്നിവർ നേതൃത്വം നൽകി. പൊറത്തിശ്ശേരി ഏരിയ പ്രസിഡണ്ട് സൂരജ് കടുങ്ങാടൻ സ്വാഗതവും, ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page