കേരള ബ്രാഹ്മണ സഭയുടെ ആഭിമുഖ്യത്തിൽ സമ്പ്രദായ ഭജന മാർച്ച് 1 ന് ഗായത്രി ഹാളിൽ

ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണ സഭയുടെ ആഭിമുഖ്യത്തിൽ പ്രതിവർഷം നടത്തിവരാറുള്ള സമ്പ്രദായ ഭജന മാർച്ച് ഒന്നാം തീയതി ഞായറാഴ്ച ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ നടത്തുന്നു.

അന്നേദിവസം ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് വനിതാ വിഭാഗത്തിന്റെ സ്തോത്ര പാരായണത്തോടെയാണ് ഭജനോത്സവത്തിന് പ്രാരംഭം കുറിക്കുന്നത്.

ഭജന സമ്പ്രദായ രംഗത്തെ പ്രശസ്തനായ ബ്രഹ്മശ്രീ ചെന്നൈ അശ്വിൻ ഭാഗവതരും സംഘവുമാണ് ഭജനയ്ക്ക് നേതൃത്വം നൽകുന്നത്.

350 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ശ്രീ ഭഗവന്നാമ ബോധേന്ദ്രർ, ശ്രീധര വെങ്കിടേശ്വര സ്വാമികൾ, 250 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന മരുതാനല്ലൂർ സദ്ഗുരു സ്വാമികൾ എന്നീ യോഗിവര്യന്മാരാണ് ഭാരതത്തിന്റെ ദക്ഷിണ ദേശത്ത് ഭജന സമ്പ്രദായം പരിഷ്കരിച്ച് നടപ്പിൽ വരുത്തിയത്.

സമീപകാലത്ത് അഭേദാനന്ദ സ്വാമികൾ, സദ്ഗുരു ഗോപാലകൃഷ്ണ ഭാഗവതർ എന്നീ ഭാഗവതോത്തന്മാർ നാമസങ്കീർത്തനം ജീവിതചര്യയാക്കി ഭാരത ദേശം മുഴുവൻ തീർത്ഥാടനം നടത്തി ഭജന സമ്പ്രദായത്തിന് പ്രചുരപ്രചാരം നൽകി. സ്വാഭാവികമായി നാനാ ദേശക്കാരായ ഭക്ത ശിരോമണികളുടെ വിവിധ ഭാഷകളിലെ കീർത്തനങ്ങളും, നാമാവലികളും, അഭംഗങ്ങളും ഇതിൽ ഉൾപ്പെടുകയും അതിലൂടെ ഭക്തിയുടെ ഒരു ദേശീയോദ്ഗ്രഥനം സഫലീകൃതമാവുകയും ചെയ്തു.

ഈ ഭജന സമ്പ്രദായത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്, ഇതിലെ മഹത്വം മനസ്സിലാക്കി അനേകം ഭക്തസംഘങ്ങൾ ലോകവ്യാപകമായി ഭജനമണ്ഡലികൾ സ്ഥാപിച്ച് നാമപ്രചാരണം നടത്തി വരുന്നു.

കലിയുഗത്തിൽ നാമ സങ്കീർത്തനത്തിനും, നാമജപത്തിനുമാണ് പ്രാധാന്യം എന്ന് ഋഷീശ്വരന്മാർ നിസ്സന്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

തോഡയ മംഗളം, ഗുരു ധ്യാനം, പഞ്ചപദി, പൂജ, ദീപപ്രദക്ഷിണം, അഭംഗങ്ങൾ എന്നിവ സമ്പ്രദായ ഭജനയിൽ ഉൾപ്പെടുന്നു.

Sampradaya Bhajana under the auspices of Kerala Brahmin Sabha on March 1st at Irinjalakuda Gayatri Hall

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page