കൂടൽമാണിക്യം ഉത്സവം ക്യൂ.ആർ കോഡ് (QR Code) പാർക്കിംഗ് സംവിധാനമൊരുക്കി തൃശ്ശൂർ റൂറൽ പോലീസ്

ഇരിങ്ങാലക്കുട : പാർക്കിംഗ് കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ക്യൂ.ആർ കോഡ് (QR CODE) സംവിധാനമാണ് പോലീസ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ സംവിധാനത്തിന്റെ പ്രത്യേകതകൾ: ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ പാർക്കിംഗ് കേന്ദ്രങ്ങൾ എവിടെയെല്ലാമാണെന്ന് ഭൂപടം (Map) വഴി കൃത്യമായി അറിയാം.
തത്സമയ വിവരങ്ങൾ: ഓരോ കേന്ദ്രത്തിലും നിലവിൽ പാർക്കിംഗിനായി സ്ഥലമുണ്ടോ (Live Availability) എന്ന വിവരവും ഇതിലൂടെ ലഭ്യമാകും.

ഇതിലൂടെ പാർക്കിംഗ് ഇടം തേടിയുള്ള അലച്ചിൽ ഒഴിവാക്കി ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കാം. ഉത്സവത്തിന് എത്തുന്ന എല്ലാ ഭക്തജനങ്ങളും പോലീസിന്റെ ഈ ഡിജിറ്റൽ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി എല്ലാവരും നിശ്ചയിച്ച പാർക്കിംഗ് കേന്ദ്രങ്ങൾ മാത്രം ഉപയോഗിക്കേണ്ടതാണ്.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ വാഹന സഞ്ചാരം ഉറപ്പാക്കുന്നതിനുമായി ഈ പാർക്കിംഗ് കേന്ദ്രങ്ങളിൽ തൃശ്ശൂർ റൂറൽ പോലീസിന്റെ മൊബൈൽ, ബൈക്ക് പട്രോളിംഗ് സംഘങ്ങൾ നിരന്തരമായി നിരീക്ഷിക്കുകയും ചെയ്യും.

കൂടൽമാണിക്യം ഉത്സവത്തിന് എത്തുന്ന ഭക്തജനങ്ങളുടെയും കലാസ്നേഹികളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി താഴെ പറയുന്ന 10 സ്ഥലങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

1. കെ എസ് പാർക്കിനു സമീപം
2. നക്കര പമ്പിനു സമീപം
3. വിദ്യാമന്ദിർ സ്കൂൾ
4. കൊട്ടിലാക്കൽ പറമ്പ്
5. പെരുവല്ലിപാടത്തിനു സമീപം
6. സംഗമേശ്വര എൻ എസ് എസ് സ്കൂൾ
7. കുട്ടൻകുളത്തിനു സമീപം
8. ലൈബ്രറിക്കു സമീപം
9. ശാന്തി നികേതൻ
10. കെ എസ് ആർ ടി സി


ഗതാഗത നിയമങ്ങൾ പാലിച്ചും പോലീസിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചും സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page