ആളൂർ : കുഴിക്കാട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ ആഭിമുഖ്യത്തിൽ കീഴാള നവോത്ഥാന നായകർ എന്ന വിഷയത്തിൽ പൊതുസംവാദം സംഘടിപ്പിച്ചു. കേരളീയ നവോത്ഥാനത്തിൽ പൊയ്കയിൽ അപ്പച്ചൻ, സ്വാമി ആനന്ദതീർത്ഥൻ, പാമ്പാടി ജോൺ ജോസഫ്, കാവാരിക്കുളം കണ്ടൻ കുമാരൻ, കുറുമ്പൻ ദൈവത്താൻ, പണ്ഡിറ്റ് കറുപ്പൻ എന്നിവരുടെ സംഭാവനകളെ അടിസ്ഥാനമാക്കി നടന്ന സംവാദത്തിൽ കേരള സാഹിത്യ അക്കാദമി മുൻ പബ്ലിക്കേഷൻ ഓഫീസർ ഈ.ഡി. ഡേവീസ് മുഖ്യ പ്രഭാഷണം നടത്തി.
ഇവരുടേതുൾപ്പെടെ ഇരുപത്തിയഞ്ചോളം നവോത്ഥാന നായകരുടെ ജീവചരിത്ര ഗ്രന്ഥങ്ങൾ രചിച്ച വി.യു. സുരേന്ദൻ, എഴുത്തുകാരായ ഹൃഷികേശൻ പി.ബി., എം.സി. പോൾ എന്നിവരും പ്രഭാഷണം നടത്തി. ഡോ. സിൻ്റോ കോങ്കോത്ത് അധ്യക്ഷയായി. ഇമ്മാനുവൽ മെറ്റിൽസ്, വി.എസ്. സുഭാഷ്, പി.ടി. സ്വരാജ്, സുബാമണി, ബിനു ശ്രീവത്സം, വി.ആർ. മനുപ്രസാദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive






