ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള ധാരാണ പത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ത്യൊനേഷ്യയിലെ സർവ്വകലാശാലകളിയൽ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലാണ് വിവിധ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനമായത്.
യൂണിവിസ്റ്റാസ് മുഹമ്മദീയ, പാലു സ്റ്റേറ്റ് ഇസ്ലാമിക് യൂനിവേഴ്സിറ്റി, മക്കാസർ യൂണിവിസ്റ്റാസ് മുഹമ്മദീയ, മെഡാൻ, മാരിടൈം യൂണിവേഴ്സിറ്റി, മക്കാ സർ, മുഹമ്മദീയ യൂണിവേഴ്സിറ്റി, ബോണെ എന്നീ യൂണിവേഴ്സിറ്റികളുമായാണ് ധാരണയായത്.
ഗവേഷണം, അധ്യാപക വിദ്യാർത്ഥി വിനിമയം, സംയുക്ത പഠന പദ്ധതികൾ, കോൺഫറൻസുകൾ, ശില്പശാലകൾ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ക്രൈസ്റ്റ് കോളേജിനു വേണ്ടി ഇന്റർനാഷണൽ അഫയേഴസ് ഡീനായ ഡോ കെ ജെ വർഗീസ് ധാരണാപത്രങ്ങളിൽ ഒപ്പു വച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അന്താരാഷ്ട്ര തലത്തിലുള്ള പഠന ഗവേഷണ അവസരങ്ങൾ ലഭ്യമാകുമെന്ന് പ്രിൻസിപ്പാൾ റവ. ഡോ ജോളി ആൻഡ്രൂസ് സി എം ഐ അറിയിച്ചു. ക്രൈസ്റ്റ് കോളജിന് അറുപതോളം വിദേശ സർവ്വകലാശാലകളുമായി പഠന ഗവേഷണ രംഗത്ത് ധാരണയുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


