0480 ‘ബ്ലൂo എഗൈൻസ്റ്റ് ഡ്രഗ്സ്’ – ബ്ലീഡിങ് ഗ്രീൻ ബാൻഡിന്റെ വെസ്റ്റേൺ മ്യൂസിക് പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : 0480 കലാസാംസ്കാരിക സംഘടനയുടെ രാസ ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ ബ്ലൂo എഗൈൻസ്റ്റ് ഡ്രഗ്സ്… പൂക്കാലത്തിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ തൂഫാൻ പരിപാടിയുമായി സഹകരിച്ചുകൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലീഡിങ് ഗ്രീൻ എന്ന ബാൻഡിന്റെ വെസ്റ്റേൺ മ്യൂസിക് പ്രോഗ്രാം ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്നു.



ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ സരോൺ സതീഷ് മേനോന്റെ നേതൃത്വത്തിൽ നടന്ന മികച്ച പ്രകടനം ഏവരുടെയും മനം കവർന്നു. ഇരിങ്ങാലക്കുടകരനായ സതീഷ് മേനോൻ പരിയാടത്തിന്റെ മകളായ സരോൺന്റെ നേതൃത്ത്വത്തിലായിരുന്നു പ്രോഗ്രാം.



ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസ്, 0480 പ്രസിഡന്റ്‌ യൂ. പ്രദീപ്മേനോൻ, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീനിക്കപ്പറമ്പിൽ, എക്‌സൈസ് ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്‌പെക്ടർ എം. മഹേഷ്കുമാർ, സരോൺ സതീഷ് മേനോൻ, എന്നിവർ സംസാരിച്ചു. 0480 ഭാരവാഹികൾ, ക്രൈസ്റ്റ് കോളേജ് NSS യൂണിറ്റ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page