ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ പ്രതിമാസ പരിപാടിയായി നളചരിതം ഒന്നാം ദിവസം കഥകളി അരങ്ങേറി. മയ്യനാട് രാജീവൻ (നളൻ) , ഹരികൃഷ്ണൻ ഗോപിനാഥൻ (നാരദൻ), കലാനിലയം രാജശേഖരപ്പണിക്കർ (ഹംസം) , ജയന്തി ദേവരാജ് (ദമയന്തി), കലാമണ്ഡലം ആരോമൽ, കലാമണ്ഡലം വിഘ്നേഷ് (തോഴിമാർ) എന്നിവർ വേഷമിട്ടു.
കലാമണ്ഡലം ഹരീഷ്കുമാർ, കലാമണ്ഡലം വിനോദ്, ഹരിശങ്കർ കണ്ണമംഗലം എന്നിവർ സംഗീതം, കലാനിലയം ഉദയൻ നമ്പൂതിരി ചെണ്ട, കലാനിലയം പ്രകാശൻ മദ്ദളം, ആർ എൽ വി മിഥുൻ മുരളി ചുട്ടി എന്നീവിഭാഗങ്ങൾ കൈകാര്യം ചെയ്തു. രംഗഭൂഷ ഇരിങ്ങാലക്കുട ചമയം ഒരുക്കി. ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവർ അണിയറസഹായികളായി.
“അനിയേട്ടന്റെ സപ്തതി” ഭംഗിയായി നടത്തിയതിന്റെ സന്തോഷത്തിൽ കഥകളി ക്ലബ്ബിന് മംഗലശ്ശേരികുടുംബം നല്കിയ സാമ്പത്തിക സഹകരണത്തോടെയാണ് ഈ കഥകളി ഒരുക്കിയത്.