ഇരിങ്ങാലക്കുട : ഒക്ടോബർ 27, 28, 29 തിയ്യതികളിലായി കൊടുങ്ങല്ലൂരിൽ നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിലെ മുതിർന്ന കലാകാരന്മാരേയും സാഹിത്യ പ്രതിഭകളേയും ആദരിച്ചു.
പ്രൊഫ. മാമ്പുഴ കുമാരൻ, വേണുജി, നിർമ്മലാ പണിക്കർ, കലാനിലയം രാഘവനാശാൻ, സദനം കൃഷ്ണൻകുട്ടി, പ്രതാപ് സിങ്, ഇരിങ്ങാലക്കുട മുരളീധരൻ എന്നിവരെ സംഘം പ്രതിനിധികൾ വീടുകളിലെത്തി ആദരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, ജില്ലാ പ്രസിഡണ്ട് അഡ്വ. വി.ഡി. പ്രേമപ്രസാദ് എന്നിവർ പ്രതിഭകളെ പൊന്നാട അണിയിച്ചു. ഖാദർ പട്ടേപ്പാടം, ഡോ.കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി, ഡോ. സോണി ജോൺ, ഷെറിൻ അഹമ്മദ്, എ.എൻ. രാജൻ, പി. ഗോപിനാഥ്, കെ.എൻ.സുരേഷ്കമാർ, രതികല്ലട, വേണു ഇളന്തോളി, ഷാജു തെക്കൂട്ട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com