എച്ച്.ഡി.പി എച്ച്.എസ്.എസ് എൻ.എസ്.എസ് വോളന്റിയേഴ്‌സ് മാലിന്യങ്ങൾ തള്ളുന്നിടം മനോഹരമായി പൂന്തോട്ടമാക്കി മാറ്റി

എടതിരിഞ്ഞി : മാലിന്യമുക്തം നവ കേരളം ക്യാമ്പയിന്‍റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ്, പടിയൂർ പഞ്ചായത്തും എച്ച്.ഡി.പി എച്ച്.എസ്.എസ് എൻ.എസ്.എസ് വോളന്റിയേഴ്‌സ് ഗാന്ധി ജയന്തിയോടനു ബന്ധിച്ച് സ്വച്ഛതാ ഹി സേവാ റാലി സംഘടിപ്പിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് പടിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം ഗാർബേജ് വൾണറബിൾ പോയിന്റിൽ വിദ്യാർഥികൾ മനോഹരമായ പൂന്താട്ടം നിർമ്മിച്ച് സ്നേഹാരാമങ്ങളാക്കി മാറ്റി. സ്കൂളിലെ അധ്യാപകരായ ഇ.എൻ കവിത, ടി.സി. ലിജി, പി സി ഷിനി, രാഖി രാഘവൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page