ഇരിങ്ങാലക്കുട : അയിത്തത്തിലും അനാചാരത്തിനുംജാതി വിവേചനത്തിനെതിരെയും ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയും നടത്തിയ കുട്ടംകുളം സമരനായകൻ കെ.വി ഉണ്ണിയുടെ 7-ാം ചരമവാർഷിക ദിനത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ അസി സെക്രട്ടറി അഡ്വ ടി. ആർ രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ഈ കാലഘട്ടത്തിലും ജാതി വ്യവസ്ഥതയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളെ ചെറുക്കാൻ കെ.വി ഉണ്ണി ഉൾപ്പെടെയുള്ള സമരനായകർ തെളിച്ച പാതയിലൂടെ മുന്നോട്ട്ന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എഐടിയുസി ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സെക്രട്ടറി കെ.വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സിപിഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, എഐടിയുസി ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് കെ.വി രാമദേവൻ, സി പി ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അനിതാ രാധാകൃഷ്ണൻ, കെ.എസ് പ്രസാദ്, കെ.എസ് ബൈജു എന്നിവർ സംസാരിച്ചു.
സിപിഐ വേളൂക്കര ലോക്കൽ സെക്രട്ടറി വി.എസ് ഉണ്ണികൃഷ്ണൻ സ്വാഗതവുംസിപിഐ വേളൂക്കര ലോക്കൽ അസി:സെക്രട്ടറി അനിൽകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

