വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതക്കെതിരെ ഡിവൈഎഫ്ഐ കരുവന്നൂർ വലിയപാലത്തിൽ യുവജന ശൃംഖല തീർത്തു

ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ ചാടി ആത്‍മഹത്യകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവൽക്കിരിക്കുന്നതിന് വേണ്ടി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ വലിയപാലത്തിൽ യുവജന ശൃംഖല സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ഗാന രചയിതാവും ഗായകനുമായ രമ്യത് രാമൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ, വാർഡ് കൗൺസിലർ നെസിമ കുഞ്ഞുമോൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ഐവി സജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക്‌ പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ ട്രഷറർ വിഷ്ണു പ്രഭാകരൻ പരിപാടിക്ക് നന്ദി രേഖപെടുത്തി. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറിമാരായ കെഡി യദു, അഖിൽ ലക്ഷ്മണൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കെകെ രാംദാസ്, ബ്ലോക്ക്‌ സെക്രട്ടറിയേറ്റ് അംഗങ്ങളായ നവ്യ കൃഷ്ണ, വിആർ ഉണ്ണിമായ തുടങ്ങിയവർപരിപാടിക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page