ഇരിങ്ങാലക്കുട : സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ സിവിൽ സർവ്വീസ് സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നു. പെൻഷൻ നമ്മുടെ അവകാശം, സിവിൽ സർവ്വീസ് നാടിന് അനിവാര്യം, അഴിമതി നാടിന് അപമാനം എന്നീ മുദ്രാവാക്ക്യങ്ങൾ ഉയർത്തി കൊണ്ട് നവംബർ ഒന്ന് കേരളപിറവിദിനത്തിൽ കാസർഗോഡ് നിന്ന് ആരംഭിച്ച് ഡിസംബർ ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും.
കാൽനടയായി സഞ്ചരിക്കുന്ന ജാഥയ്ക്ക് നവംബർ 16 ന് ഇരിങ്ങാലക്കുടയിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.അബ്ദുൾമനാഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.ടി.യു.സി.ജില്ലാ പ്രസിഡണ്ട് ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി, ജേയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ജെ. മെർലി, മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷണൻ, ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി കെ.വി.രാമകൃഷണൻ, ജേയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡണ്ട് എം.കെ.ഷാജി, എം.കെ. ഉണ്ണി, ജി.പ്രസീത, ഇ.ജി.റാണി എന്നിവർ സംസാരിച്ചു. പി കെ. ഉണ്ണികൃഷണൻ സ്വാഗതവും കെ.ജെ. ക്ലീറ്റസ് നന്ദിയും പറഞ്ഞു.
സ്വാഗത സംഘം രക്ഷാധികരികളായി കെ. ശ്രീകുമാർ, ടി.കെ. സുധീഷ്, കെ.എസ്. ജയ, ചെയർമാൻ പി. മണി, കൺവീനർ എം.കെ. ഉണ്ണി എന്നിവർ അടങ്ങുന്ന 101 അംഗ കമ്മിറ്റി രൂപികരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com