ബാലസംഘം സാമൂഹ്യബോധത്തിന്റെ നാളത്തെ പ്രതീക്ഷ.. മന്ത്രി ആർ ബിന്ദു

എടതിരിഞ്ഞി : കുട്ടികളിലെ സർഗ്ഗവിചാരങ്ങൾക്കും സാമൂഹ്യബോധത്തിനും വേദിയൊരുക്കുന്ന ബാലസംഘം എന്ന കൂട്ടായ്മ നാളെയുടെ പ്രതീക്ഷയാണ് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു അഭിപ്രായപ്പെട്ടു. ബാലസംഘം എടതിരിഞ്ഞി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സർഗോത്സവം 2024 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏരിയ തല പാലസ്തീൻ ഐക്യദാർഢ്യവും മന്ത്രി യോഗത്തിൽ രേഖപ്പെടുത്തി. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി രതീഷ് അധ്യക്ഷത വഹിച്ചു.

കലാകാരൻ രഞ്ജു കാർത്യായനി മുഖ്യാതിഥിയായിരുന്നു. എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് വിദ്യാർത്ഥികളെ അനുമോദിച്ചു. ബാലസംഘം ഇരിഞ്ഞാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭേരി ബാങ്കിലെ കൂട്ടുകാർ സംഗീത പരിപാടിയും അവതരിപ്പിച്ചു.

സോമൻ രമേഷ് ചൂണ്ടൽ രഞ്ജു കാർത്യായനി എന്നിവർ ക്ലാസ്സുകൾ നയിച്ചു. സരള വിക്രമൻ, രാജേഷ് അശോകൻ, പീതാംബരൻ എടച്ചാലി, ഗിരീഷ് ആനമ്പലം, ഷാലി ദിലീപൻ, മായാലക്ഷ്മി, അമൃത ഷാജി, ഒ എൻ അജിത് കുമാർ, കെ വി സുകുമാരൻ, വിനോദ് എടതിരിഞ്ഞി തുടങ്ങിയവർ സംസാരിച്ചു. എൻ എം ജയരാജൻ സ്വാഗതവും ഗംഗാദേവി നന്ദിയും പറഞ്ഞു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page