ഇരിങ്ങാലക്കുട : വിദ്യോദയ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളിൽ അമ്മയും കുഞ്ഞും കേരളത്തനിമയും മത്സരം അരങ്ങേറി. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ബൈജു കുറ്റിക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. മുൻ ചെയർപേഴ്സൺ സുജ സജ്ഞീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഹേമ ദിനേഷ് സ്വാഗതവും, നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസ് വി.എ, മുൻ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി എന്നിവർ ആശംസകളും അർപ്പിച്ചു. അധ്യാപിക അജ്ഞന ഡേവിസ് നന്ദി പ്രകാശിപ്പിച്ചു.
അമ്മയും കുഞ്ഞും കേരളത്തനിമയും മത്സരത്തിൽ ദേവി ദേവദാസ് ഒന്നാം സ്ഥാനവും വിമി വിൻസൻ്റ് രണ്ടാം സ്ഥാനവും, ഹരിത ഭാസ്ക്കരൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ മാനേജർ വി.പി.ആർ മേനോൻ, നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ രുക്മിണി രാമചന്ദ്രൻ എന്നിവർ ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഒന്നാം സമ്മാനം 5000 രൂപ രണ്ടാം സമ്മാനം 3000 രൂപ മൂന്നാം സമ്മാനം 2000 രൂപ എന്നിവയായിരുന്നു ക്യാഷ് അവാർഡ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com