ചിറക്കേക്കാരൻ ഗ്ലാസ് ഹൗസ് ഗ്രൂപ്പിന് ഇരിങ്ങാലക്കുട പുല്ലൂരിൽ പുതിയ ഷോറൂം – ഉദ്‌ഘാടനം ഓഗസ്റ്റ് 20 ന്

ഇരിങ്ങാലക്കുട : ചിറക്കേക്കാരൻ ഗ്ലാസ് ഹൗസ് ഗ്രൂപ്പ് ഇരിങ്ങാലക്കുട പുല്ലൂരിൽ പുതിയ ഷോറൂം ഉദ്ഘാടനം ഓഗസ്റ്റ് 20 ബുധനാഴ്‌ച രാവിലെ 11 മണിക്ക്, പ്രശസ്ത സിനി ആർടിസ്റ്റ് മിയാ ജോർജ് നിർവഹിക്കുന്നു. മുഖ്യാഥിതി ഇന്റ്റീരിയർ ഡിസൈനറും പ്രശസ്‌ത ബ്ലോഗറുമായ അജയ് ശങ്കർ (Dr. Interior) മുഖ്യാതിഥിയായി പങ്കെടുക്കുന്നു. പ്രമുഖ ആർക്കിടെക്ട് സോണിയ ലിജേഷ് ഉൽപ്പന്നം ഏറ്റു വാങ്ങി, ഷോറൂമിൻ്റെ ആദ്യ വിൽപ്പന നിർവഹിക്കുന്നു.

പുല്ലൂർ ആശുപത്രിക്ക് സമീപം ബാങ്ക് ഓഫ് മഹാരാഷ്ട്രക്ക് എതിർവശമാണ് പുതിയ ഷോറൂം.1905-ൽ ആരംഭിച്ച ഈ പ്രസ്ഥാനത്തിന് ഇന്ന് 120 വർഷത്തെ സമ്പന്നമായ പാരമ്പര്യവും ജനവിശ്വാസവും ഉണ്ട്. തൃശ്ശൂർ കുറിയച്ചിറയിൽ ആണ് ആദ്യത്തെ ഷോ റൂം.

പുത്തൻ തലമുറയുടെ ചിന്തകളും പഴയ തലമുറയുടെ മൂല്യങ്ങളും കൂട്ടിച്ചേർത്ത്, വീടുകൾ, ഓഫീസുകൾ, ഷോറൂമുകൾ എന്നിവയ്ക്ക് ആവശ്യമായ ഗ്ലാസ്, പ്ലൈവുഡ്, ഹാർഡ്‌വെയർ ഫിറ്റിംഗ്‌സ്, മോഡുലാർ കിച്ചൻ ആക്‌സസറീസ്, ഇൻടീരിയർ ഉൽപ്പന്നങ്ങൾ തുടങ്ങി എല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നതാണ് ചിറക്കേക്കാരൻ ഗ്ലാസ് ഹോക്‌സിന്റെ പ്രത്യേകത എന്ന് മാനേജിങ് ഡയറക്ടർ സണ്ണി ചിറക്കേക്കാരൻ, ലെനീഷ് ചിറക്കേക്കാരൻ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കൂടാതെ, ഗ്ലാസ് ജോലികളിൽ കൂടുതൽ കൃത്യതയും പരിപൂർണ്ണതയും ഉറപ്പാക്കുന്നതിനായി വിദേശനിർമ്മിത യന്ത്രസമഗരികൾ ഉപയോഗിക്കുന്നത് പ്രധാന സവിശേഷതയാണ്.



മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ജോസ് ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബെസ്റ്റിൻ ജോയ്, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ – BNI തൃശ്ശൂർ & ആലപ്പുഴ, എബിൻ വെള്ളാനിക്കാരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയർമാൻ & കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി, സിജോ ചിറക്കേക്കാരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.

CNC മെഷീനുകൾ – ഗ്ലാസ് കട്ടിംഗ്, പോളിഷിംഗ്, ബിവെല്ലിംഗ്, ഡിജിറ്റൽ പ്രിന്റിംഗ് മെഷീൻ – ഗ്ലാസിൽ ഹൈ-ക്വാളിറ്റി ഡിജിറ്റൽ പ്രിന്റിംഗ്, സാൻഡ് ബ്ലാസ്റ്റിംഗ് മെഷീൻ – ഗ്ലാസ് എച്ചിങ്ങിനു
ഈ യന്ത്രങ്ങളുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരമുള്ള, കൂടുതൽ കൃത്യവും സമ്പൂർണ്ണവുമായ ഉത്പന്നങ്ങൾ ലഭിക്കുന്നു.

“All Under One Roof” എന്ന ആശയം പ്രാവർത്തികമാക്കി, ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയിലും, നവീനമായും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം.

ഉദ്ഘാടന ദിന സമ്മാനങ്ങൾ:

ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് സിൽവർ നെക്സസ് സമ്മാനം. കൂടാതെ 10 ഓണപ്പുടവുകളും തിരഞ്ഞെടുക്കുന്നവർക്കു സമ്മാനമായി നൽകുന്നതാണ്.

Purchase & Win Offer: ഈ ഓണം മുതൽ അടുത്ത ഓണം വരെ…

2025 ഓഗസ്റ്റ് 20 മുതൽ 2026 ഓഗസ്റ്റ് 20 വരെ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ₹1,00,000/- വിലമതിക്കുന്ന ഗ്യഹോപകരണങ്ങൾ സമ്മാനമായി ലഭിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page