കാറളം : കാറളം സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ രണ്ടാം വർഷ എൻഎസ്എസ് വളണ്ടിയേഴ്സിനുള്ള ‘പ്രത്യാശ’ ഒറിയന്റേഷൻ ക്യാമ്പ് കാറളം പഞ്ചായത്ത് വാർഡ് മെമ്പർ ടി എസ് ശശികുമാർ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ വീണ ജെ എസ് സ്വാഗതം പറഞ്ഞ ക്യാമ്പിൽ എൻഎസ്എസ് റിസോഴ്സ് പേഴ്സൺ സീന സെബാസ്റ്റ്യൻ കുട്ടികൾക്ക് ലൈഫ് സ്കിൽ ട്രെയിനിങ് നൽകി.
എൻഎസ്എസ് വളണ്ടിയേഴ്സ് ലഹരി ബോധവൽക്കരണവുമായി ബന്ധപ്പെട്ട സ്കിറ്റുകൾ അവതരിപ്പിച്ചു . കാറളം ഗ്രാമപ്പഞ്ചായത്തിനു കീഴിലുള്ള കുട്ടികളുടെ പാർക്ക് വൃത്തിയാക്കുകയും ‘ആത്മകം ‘പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് നൽകുന്നതിനായുള്ള ഫണ്ടിനായി പ്ലാസ്റ്റിക് , ചിരട്ട , ന്യൂസ് പേപ്പർ മുതലായവ ശേഖരിക്കുകയും ചെയ്തു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിപി മായാദേവി , അധ്യാപകരായ സിന്ധു ടി എസ് , ശ്രീജ എൻ ജി തുടങ്ങിയവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

