ഇരിങ്ങാലക്കുട : ചലച്ചിത്രഭാഷയുടെ ഉൾക്കാഴ്ചകൾ ആസ്വാദകർക്ക് പകർന്ന് കൊണ്ട് എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിനത്തിലേക്ക്. അഞ്ചാം ദിനമായ ബുധനാഴ്ച (ഫെബ്രുവരി 25 ) മാസ് മൂവീസിൽ രാവിലെ 10 ന് ജിയോ ബേബി സംവിധാനം ചെയ്ത ” എബ്ബ് “, ഐ ജി മിനി സംവിധാനം ചെയ്ത ” ആദിസ്നേഹത്തിൻ്റെ വിരുന്ന് മേശ ” എന്നിവയും വൈകീട്ട് 6 ന് റോട്ടറി ക്ലബ് ഹാളിൽ അക്കാദമി നോമിനേഷൻ ലഭിച്ച തായ് വാനീസ് ചിത്രം ” ലെഫ്റ്റ് ഹാൻഡഡ് ഗേൾ ” ഉം പ്രദർശിപ്പിക്കും.
മേളയുടെ നാലാം ദിനത്തിൽ അതിജീവനത്തിൻ്റെ കഥ പറഞ്ഞ ” പ്രളയശേഷം ജലകന്യക “, രണ്ട് കഥാപാത്രങ്ങളിലൂടെ തിരഞ്ഞെടുപ്പുകളുടെ ശരി തെറ്റുകൾ വിചാരണ ചെയ്യുന്ന ” കാത്തിരിപ്പ് ” ഉം പ്രദർശിപ്പിച്ചു
പ്രദർശനങ്ങൾക്കും സംവാദങ്ങൾക്കും ശേഷം സംവിധായകൻ മനോജ്കുമാർ, എഡിറ്റർ മെൻഡോസ് ആൻ്റണി എന്നിവരെ പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ശ്രീധരൻവളപ്പിലും സംവിധായകൻ നിപിൻ നാരായണൻ, നടനും നിർമ്മാതാവുമായ രഞ്ജു താടിക്കാരൻ , അസി. സംവിധായകൻ അനുലാൽ സത്യവ്രതൻ എന്നിവരെ ജില്ലാ പഞ്ചായത്ത് അംഗം സി ബി ഷക്കീലടീച്ചറും ആദരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

