ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 62 -ാമത് കോളേജ് ദിനാഘോഷം കുഫോസ് വിസി ഡോ. എ. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. മാറിയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് വികസിക്കേണ്ടത് വിദ്യാർത്ഥികളുടെ കഴിവുകൾ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ വിദ്യാഭ്യാസരീതികൾ ഉറപ്പു വരുന്ന വിവിധ വിഷയങ്ങൾ പഠിക്കാനുള്ള സാഹചര്യം വിദ്യാർത്ഥികൾ ഉപയോഗിക്കണം. ഒപ്പം, പുതിയ കാലത്ത് ഡിഗ്രി വിഷയം ഏതായാലും ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യാനറിയുന്നവർക്ക് ജോലി സാദ്ധ്യത കൂടുകയാണ്. ഇന്ത്യ സ്വപ്നം കാണുന്ന വികസന പദ്ധതികൾ പൂർത്തീകരിക്കാൻ പറ്റുന്ന യുവശക്തി നമുക്കുണ്ട്. അതു കൃത്യമായി വിനിയോഗിക്കണം. ശാസ്ത്ര രംഗത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഇടങ്ങളിലും സ്ത്രീ സാന്നിദ്ധ്യവും മികവും ഭംഗിയായി അടയാളപ്പെടുന്ന കാലത്ത്, സാമൂഹ്യ പ്രതിബദ്ധതയോടെ കാര്യങ്ങൾ ചെയ്യാനറിയുന്ന യുവജനങ്ങൾ ഭാവിയുടെ വലിയ പ്രതീക്ഷയാണ് എന്ന് കുഫോസ് വിസി ഡോ. എ. ബിജുകുമാർ അഭിപ്രായപ്പെട്ടു.
മാനേജർ ഡോ. സിസ്റ്റർ ട്രീസ ജോസ് അധ്യക്ഷ പ്രസംഗം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് ഡോ പി. എൻ. ഗോപകുമാർ, വാർഡ് കൗൺസിലർ പി.വി. ശിവപ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
യൂണിയൻ ചെയർപേഴ്സൺ അഫ്ല സിമിൻ സ്വാഗത പ്രസംഗവും , ഫൈൻ ആർട്സ് സെക്രട്ടറി റെയ്ച്ചൽ റോസ് നന്ദിയും പറഞ്ഞു. മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ അധ്യാപകരെയും വിദ്യാർത്ഥിനികളെയും ചടങ്ങിൽ ആദരിച്ചു. കോളജ് എത്നിക് ഡേ ആഘോഷവും നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

