ഇരിങ്ങാലക്കുട : വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളെയും ആചാര അനുഷ്‌ഠാനങ്ങളെയും തങ്ങൾക്ക് വഴങ്ങുന്ന തൽപരകക്ഷികളെ കൂട്ട് പിടിച്ച് മാറ്റി മറിക്കാൻ കൂടൽമാണിക്യം ദേവസ്വം ശ്രമിക്കുന്നതായി തന്ത്രിമാർ. ഈ വർഷത്തെ തിരുത്സവ നോട്ടീസിൽ നിന്ന് ഇത് വ്യക്തമാണ് എന്ന് ഇവർ പറയുന്നു.
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾക്ക് സഹകരിക്കാതെ 5 തന്ത്രിമാർ മാറി നിൽക്കുന്നു എന്ന് ദേവസ്വം പറയുന്നത് വസ്‌തുത വിരുദ്ധവും ചില ഗൂഢാലോചനകളുടെ ഭാഗവുമാണ് എന്ന് കൂടൽമാണിക്യം ക്ഷേത്രം തന്ത്രിമാരായ നകരമണ്ണ് മന നാരായണൻ നമ്പൂതിരി , കിടങ്ങശ്ശേരി തരണനല്ലൂർ ദേവൻ നാരായണൻ, അണിമംഗലം നാരായണൻ നമ്പൂതിരി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
2025 ലെ പ്രതിഷ്‌ഠാദിനാ ചടങ്ങുകൾ കഴിഞ്ഞ 17 വർഷങ്ങളിലെ പോലെ ഈ 5 തന്ത്രി കുടുബാംഗങ്ങൾ മാത്രമാണ് നിർവഹിച്ചത്. 2025 ലെ തിരുത്സവം, ചിങ്ങമാസത്തിലെ ദ്രവ്യ കലശ ചടങ്ങുകൾ, അടുത്ത് നടന്ന ഈ വർഷത്തെ പ്രതിഷ്‌ഠാദിനാ ചടങ്ങുകൾ എന്നിവയിലും പതിവു പോലെ ഇവർ പങ്കെടുത്തിരുന്നു.
ദേവസ്വം വിളിച്ചു ചേർക്കുന്ന എല്ലാ യോഗകളിലും തന്ത്രിമാർ പങ്കെടുക്കുകയോ പങ്കെടുക്കാൻ സാധ്യമല്ലാത്ത അവസരങ്ങളിൽ മതിയായ കാരണങ്ങൾ അറിയിക്കുകയോ ചെയ്‌തിട്ടുണ്ട്. അതുകൊണ്ട് തന്ത്രിമാർ സഹകരിക്കുന്നില്ല എന്ന പ്രസ്‌താവനകൾ സത്യ വിരുദ്ധമാണ് എന്ന് താന്ത്രിമാരുടെ പ്രസ്താവനയിൽ പറയുന്നു.
വാസതവം ഇതായിരിക്കേ, അസത്യ പ്രസ്‌താവനകളും വാർത്തകളും സൃഷ്ടിച്ച്, തങ്ങളുടെ ആജ്ഞാനുവർത്തികൾ ആകാൻ തയ്യാറാവാത്ത ഈ തന്ത്രിസമൂഹത്തെ കുറിച്ച് ജനങ്ങളിൽ തെറ്റിധാരണ പടർത്തി അവമതിപ്പ് ഉണ്ടാക്കി മാറ്റി നിർത്താൻ ശ്രമിക്കുന്നത് ഈ മഹാ ക്ഷേത്രത്തിലെ വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളെയും ആചാര അനുഷ്‌ഠാനങ്ങളെയും തങ്ങൾക്ക് വഴങ്ങുന്ന തൽപരകക്ഷികളെ കൂട്ട് പിടിച്ച് മാറ്റി മറിക്കാ നാണെന്ന് ഈ വർഷത്തെ തിരുത്സവ നോട്ടീസിൽ നിന്ന് വ്യക്തമാണ്.
തപോവനം പോലെ ശാന്തമായ ഈ ക്ഷേത്ര അന്തരീക്ഷം കൂടുതൽ വിവാദങ്ങളും പ്രശ്‌നങ്ങളും മൂലം മലിനമാവരുതെന്ന താൽപര്യം കൊണ്ടാണ് ഞങ്ങൾ ഇതുവരെ പൊതു വേദികളിൽ പ്രതികരിക്കാതിരുന്നത് എന്നും പ്രസ്താവനയിൽ ചൂണ്ടികാണിക്കുന്നുമുണ്ട്.
വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളാലും ആചാര അനുഷ്‌ഠാനങ്ങ മാലും പ്രശസ്തമായ (ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ചിട്ടയായ വ്യവസ്ഥാപിതമായ ദേവസമ്മതമോ നിയമ നിശ്‌ചയമോ കൂടാതെ, തങ്ങളുടെ സ്വാർതഥ താൽപര്യങ്ങൾക്ക് അനുസരിച്ച് മാറ്റി മറിക്കുവാൻ സമാന ചിന്താഗതിക്കാരുമായി കൂട്ട് ചേർന്ന് ദേവന്ധം തീരുമാനിച്ചിരിക്കുന്നത് കൂടൽമാണിക്യ സ്വാമിയോടും ജനപഥത്തോടും ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണ്
എന്നും തന്ത്രിമാർ പ്രസ്താവനയിൽ അറിയിച്ചു.
Sree Koodalamanikyam temple tantris say that statements that tantris are not cooperating are untrue
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


