ആയുഷ് ക്ലബ്ലിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസന ക്ലാസ്

ആനന്ദപുരം : ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ്റെ പദ്ധതിയായ ആയുഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസന ക്ലാസ് പരമ്പരക്ക് തുടക്കമായി. വൈകാരിക നിയന്ത്രണത്തെ കുറിച്ച് ഡോ: തുഷാര ജോയ് ക്ലാസ്സെടുത്തു.



ആത്മ ആയുർവേദ സെൻറർ എം.ഡി ഡോ: രവി മൂസ്സ്, ഡോ: ആര്യ, ഡോ: പി. ശ്രുതി, ഡോ: പി.രാധാമണി, സംഗമേശ്വര ആയുർവ്വേദ ഗ്രാമം ഡയറകടർ ഡോ. കേസരി മേനോൻ, അധ്യാപകരായ ബി. ബിജു, സി.പി. രജിത, ഇ .പി .ഹരി, ബിന്ദു. ജി. കുട്ടി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.



പദ്ധതിയുടെ ഭാഗമായി മാർച്ച് വരെയുള്ള കാലയളവിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മേഖലകളിൽ പഠന ക്ലാസുകൾ സംഘടിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page