ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 41-ാം തൃശ്ശൂർ ജില്ലാ സമ്മേളന സ്വാഗതസംഘ രൂപീകരണം യോഗം നടവരമ്പ് കല്ലങ്കുന്ന് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധാ ദിലീപ് ഉദ്ഘാടനം നിർവഹിച്ചു. എ.കെ.പി.എ. തൃശൂർ ജില്ല പ്രസിഡണ്ട് അനിൽ തുമ്പയിൽ അദ്ധ്യക്ഷത വഹിച്ചു.
AKPA സംസ്ഥാന പ്രസിഡണ്ട് എ.സി. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സമ്മേളന കൂപ്പൺ പ്രകാശനം AKPA സംസ്ഥാന സെക്രട്ടറിയും, തൃശ്ശൂർ ജില്ല ഇൻചാർജ്ജ് കെ എം മാണി നിർവഹിച്ചു. AKPA തൃശൂർ ജില്ലാ സെക്രട്ടറി ലിജോ ജോസഫ് സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചു കൊണ്ട് AKPA സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി.ജി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശശികുമാർ, വേളൂക്കര പഞ്ചായത്ത് വാർഡ് മെമ്പർ മാത്യു പി വി, മർച്ചന്റ് അസോസ്സിയേഷൻ വെള്ളാങ്കല്ലൂർ യൂണിറ്റ് പ്രസിഡണ്ട് ജോസ് പി. പി, AKPA സംസ്ഥാന ഇൻഷുറൻസ് കോഡിനേറ്റർ ഷിബു പി വി, AKPA സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീവ് വസദിനി, ജിതേഷ് ഇ ബി, AKPA മുൻ ജില്ലാ പ്രസിഡണ്ട്മാരായ രഞ്ജിത്ത് സി.എസ്, കെ. വി. ദേവദാസ്, കെ. കെ. മധുസുധനൻ, എന്നിവർ സംസാരിച്ചു.
ഷാജി ലെൻസ്മെൻ, ജില്ലാ ജോ: സെക്രട്ടറി ജീസൺ, ജില്ലാ സ്പോർട്സ് ചെയർമാൻ വേണു വെള്ളാങ്കല്ലൂർ, ഇരിങ്ങാലക്കുട മേഖല സെക്രട്ടറി സജയൻ കാറളം, ഇരിങ്ങാലക്കുട മേഖല ട്രഷറർ ആൻ്റു ടി സി, വെള്ളാങ്കല്ലൂർ യൂണിറ്റ് പ്രസിഡണ്ട് ഷൈജു നാരായണൻ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, മേഖല ,യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യോഗത്തിന് ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് പ്രസാദ് എൻ എസ് നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive