ആളൂർ മേൽപ്പാലത്തിനു സമീപം വെള്ളിയാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ ആളൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു, സ്കൂട്ടർ ഓടിച്ചിരുന്ന അമ്മയ്ക്കും പരിക്ക്
ആളൂർ : കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ ആളൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. ആളൂർ മേൽപ്പാലത്തിനു സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ആളൂർ അരിക്കാടൻ ബാബുവിന്‍റെ മകൾ ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. മാളയിൽ ബി, എഡ് വിദ്യാർത്ഥിനിയാണ്.
മാള ഭാഗത്തു നിന്നും ആളൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ആർ.എൻ.സി 626 കെഎസ്ആർടിസി ബസിന്റ സൈഡിൽ ഐശ്വര്യയുടെ അമ്മ ജിൻസി ഓടിച്ചിരുന്ന കെ എൽ 45 യു 5096 ആക്ടിവ സ്കൂട്ടർ ഇടിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. പുറകിലിരുന്ന ഐശ്വര്യ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു . ഇടിയുടെ ആഘാതത്താൽ മറുവശത്തേക്ക് വീണ അമ്മയ്ക്ക് പരിക്കുകളുണ്ട്. ഇവർ ആളൂർ സ്കൂളിലെ അധ്യാപികയാണ്
ഐശ്വര്യയുടെ തലക്ക് പറ്റിയ പരിക്കുകളാണ് മരണകാരണം എന്ന് ഡോക്ടർമാർ അറിയിച്ചു ഇവരെ ചാലക്കുടി സെൻറ് ജെയിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.
ആളൂർ പോലീസ് സംഭവ സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. ഐശ്വര്യയുടെ സഹോദരൻ ആന്റണി നാലാം ക്ലാസിൽ പഠിക്കുന്നു.
ഈ മേഖലയിൽ നല്ല റോഡുകളാണെങ്കിലും വീതികുറവും, നടപ്പാതയുടെ അഭാവവും കൂടാതെ വൈദ്യുതി പോസ്റ്റുകൾ റോഡിനോട് ചേർന്ന് നിൽക്കുന്നതും അപകട സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews