ഇരിങ്ങാലക്കുട : “ഫ്രം ഹെഡ്ലൈൻസ് ടു ഹാബിട്സ് : മീഡിയാസ് റോൾ ഇൻ ഹെൽത്ത് പ്രൊമോഷൻ ” (From Headlines to Habits: Media’s Role in Health Promotion) എന്ന വിഷയത്തെ ആസ്‌പദമാക്കി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ്ന്റെ നേതൃത്വത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
സെമിനാറിൽ കുമാരഗുരു കോളജ് ഓഫ് ലിബറൽ ആർട്സ് ആൻഡ് സയൻസിലെ അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് വിഷൽ കമ്മ്യൂണിക്കേഷൻ ഡോ. മാളവിക സുനിൽ കെ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ചാരുത ഇ.സി എന്നിവർ മുഖ്യ അതിഥികളായിരുന്നു.
സെൽഫ് ഫിനാൻസിങ് കോഴ്സ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ അധ്യക്ഷപ്രസംഗം നടത്തി. ഡിപ്പാർട്മെന്റ് മേധാവി രേഖ സി ജെ സ്വാഗതപ്രസംഗം പറഞ്ഞു. ഡിപ്പാർട്മെന്റ് സെക്രട്ടറി അശ്വനി എ എ ആശംസയും, പി ജി രണ്ടാം വർഷ വിദ്യാർത്ഥിനി ആൻറിയ പി ബിനീഷ് നന്ദിയും പറഞ്ഞു. രണ്ട് സെഷനിലായി നടന്ന സെമിനാറിൽ ഡോ. മാളവിക സുനിൽ കരിപ്പാറ ‘ഹെൽത്ത് കമ്മ്യൂണിക്കേഷൻ ‘ വിഷയത്തെയും, ചാരുത സി മെന്റൽ ഹെൽത്തിനെയും ആസ്പദമാക്കി സംവദിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive