ഡി-സോൺ കലോത്സവം എസ്.എഫ്.ഐ കെ.എസ്.യു സംഘർഷം – സാധാരണ വിദ്യാർത്ഥികൾക്ക് പൂർണ്ണ സംരക്ഷണമൊരുക്കുമെന്ന് ബി.ജെ.പി

ഇരിങ്ങാലക്കുട : മാളയിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി-സോൺ കലോത്സവ സമയത്ത് എസ്.എഫ്.ഐ കെ.എസ്.യു നടത്തിയ രൂക്ഷമായ സംഘട്ടനം മറ്റ് സാധാരണ വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെയേറെ ബുദ്ധിമുട്ടുളവാക്കുന്നതാണ്. ഇവർക്ക് സംരക്ഷണ മൊരുക്കുമെന്ന് ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ പറഞ്ഞു.

പോലീസ് ശക്തമായ നടപടികൾ എടുക്കണമെന്നും കെ എസ് യു, എസ് എഫ് ഐ ക്യാമ്പസുകൾ കലാപഭൂമിയാക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇവരുടെ മാടമ്പിത്തരം കാരണം സാധാരണ വിദ്യാർത്ഥികളും രക്ഷിതാക്കളും ഭയവിഹ്വലരാണെന്നും ആവശ്യമെങ്കിൽ ഇവർക്ക് പൂർണ്ണ സംരക്ഷണം കൊടുക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട കലാക്ഷേത്രയിൽ നടന്ന സൗത്ത് ജില്ലാ നേതൃയോഗത്തിൽ പ്രസിഡണ്ട് എ ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.പാർട്ടി നേതാക്കളായ സന്തോഷ് ചെറാക്കുളം, കൃപേഷ് ചെമ്മണ്ട, കെ പി ഉണ്ണികൃഷ്ണൻ, കെ പി അനിൽകുമാർ, കെ ആർ സുരേഷ്, ലോചനൻ അമ്പാട്ട്, കവിതാ ബിജു എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page