ഒത്തൊരുമയുടെ പകിട്ടിൽ ഇരിങ്ങാലക്കുടക്ക് ഓണക്കാഴ്ചയുമായി ശ്രീ കൂടൽമാണിക്യം സായാഹ്‌ന കൂട്ടായ്‌മയുടെ മെഗാ പൂക്കളം

ഇരിങ്ങാലക്കുട : രണ്ടു ദശാബ്ദ കാലത്തിലധികമായി ഓണക്കാലത്ത് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ പൂക്കളം ഒരുക്കുന്ന ശ്രീ കൂടൽമാണിക്യം സായാഹ്‌ന കൂട്ടായ്മയുടെ വക ഇത്തവണ ഒരുക്കിയ മെഗാ പൂക്കളം ഇരിങ്ങാലക്കുടിക്കുള്ള ഓണക്കാഴ്ചയായി മാറി.

കിഴക്കേനടക്ക് മുന്നിൽ ഒരുക്കിയ പൂക്കളത്തിന് നടുവിൽ കൂടൽമാണിക്യ ക്ഷേത്രത്തിന്‍റെ ഒരു മിനേച്ചർ രൂപവും ഉണ്ട്. മൂന്ന് ആനകളുടെ അകമ്പടിയോടെ ആറാട്ടിനായി കൂടൽമാണിക്യ സ്വാമി പുറത്തേക്ക് ഇറങ്ങുന്ന രീതിയിലുള്ള മരത്തിൽ തീർത്ത രൂപമാണ് മെഗാ പൂക്കളത്തിന്‍റെ പ്രധാന ആകർഷണം. ഗാന്ധിഗ്രാം സ്വദേശി രതീഷ് ഉണ്ണി നിർമിച്ചതാണ് ക്ഷേത്ര രൂപം.

ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ച വരെ സായാഹ്ന കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും, മെഗാ പൂക്കളം ഒരുങ്ങുന്നുണ്ട് എന്നറിഞ്ഞ് പാതിരാത്രി പോലും എത്തിയ കാഴ്ചക്കാരും പൂക്കള നിർമ്മാണത്തിൽ പങ്കെടുത്തു എന്നതാണ് പ്രത്യേകത.

ഞായറാഴ്ച ക്ഷേത്രദർശനത്തിന് എത്തിയവർക്ക് പൂക്കളം ദൃശ്യവിസ്മയമായി. ചിത്രങ്ങൾ എടുക്കാനും സെൽഫി എടുക്കാനും പൂക്കളത്തിന് ചുറ്റും കൗതുകത്തോടെ കാഴ്ചക്കാർ ഒത്തുകൂടി.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.ജി അജയ് കുമാർ, ചിത്രകാരനും കാർട്ടൂണിസ്റ്റുമായ എം മോഹൻദാസ് തുടങ്ങി പലരും ഇത്തരം മനോഹരമായ ഒരു ഓണക്കാഴ്ച സമ്മാനിച്ചതിന് സായന്ന സായാഹ്ന കൂട്ടായ്മയെ അഭിനന്ദിച്ചു.

ജനങ്ങളുടെ ആവേശവും അനുഗ്രഹങ്ങളും തങ്ങൾക്ക് പ്രചോദനമായെന്നും, വരുംവർഷങ്ങളിലും ഇത്തരം മെഗാ പൂക്കളങ്ങൾ ഒരുക്കുമെന്നും സായാഹ്ന കൂട്ടായ്മ പ്രവർത്തകർ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമി നോട് പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page