എടതിരിഞ്ഞി : കേരള സർക്കാർ കഴിഞ്ഞ ബജറ്റിൽ വർദ്ധിപ്പിച്ച അമിതമായ ഭൂനികുതി പിൻവലിക്കണമെന്നു നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നുo ആവശ്യപ്പെട്ടുകൊണ്ട് പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി പോസ്റ് പോസ്റ്റോഫീസ് സെന്ററിൽ നിന്ന് എടതിരിഞ്ഞി ചെട്ടിയാൽ സെന്ററിലുള്ള വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് എ.ഐ. സിദ്ധാർത്ഥന്റെ നേതൃത്വത്തിൽ നടന്ന മാർച്ചുo ധർണ്ണയും ഡി.സി.സി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനo ചെയ്തു. മണ്ഡലം സെക്രട്ടറി കെ.ആർ.ഔസേപ്പ് സ്വാഗതവും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.കെ. ഷൗക്കത്തലി അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
മണ്ഡലം വൈസ്പ്രസിഡണ്ട് ഒ. എൻ. ഹരിദാസ് നന്ദി പ്രകാശിപ്പിച്ചു. മണ്ഡലം ബ്ലോക്ക് ഭാരവാഹികളായ കണ്ണൻ മാടത്തിങ്കൽ, സി.എം. ഉണ്ണികൃഷ്ണൻ, വി.കെ. നൗഷാദ് എം.സി. നീലാംബരൻ , എ ഡി റാഫേൽ , ഒ.എസ്. ലക്ഷ്മണൻ , സി.കെ. ജമാൽ , സുബ്രഹ്മണ്യൻ, ശശി വാഴൂർ , പി.എസ്. ജയരാജ്, പി.എസ്.രാമൻ , അബ്ദുൽ കാദർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive