ഇരിങ്ങാലക്കുട : മിഴാവ് ആചാര്യൻ പദ്മശ്രീ പി കെ.നാരാണൻ നമ്പ്യാർ ആശാന്റെ ഒന്നാം ചരമവാർഷികം ഡിസംബർ 24, 25 ചൊവ്വ ബുധൻ ദിവസങ്ങളിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ വച്ച് ഗുരുസ്മൃതി നാട്യ വാദ്യോത്സവമായി നടത്തുന്നു എന്ന് സംഘടകർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ പദ്മശ്രി പി.കെ.നാരായണൻ നമ്പ്യാർ സ്മാരക സമിതിയാണ് ഗുരുസ്മൃതി നാട്യ വാദ്യോത്സവം സംഘടിപ്പിക്കുന്നത്.
24 ന് ആദ്യ ദിവസം ചമയവിദദ്ധൻ കലാമണ്ഡലം സതീശൻ, ഇടക്ക കലാകാരനായ കലാനിലയം ഉണ്ണികൃഷ്ണൻ , മിഴാവ് അദ്ധ്യാപകൻ കലാമണ്ഡലം അച്ചുതാനന്ദൻ, കൂടിയാട്ട കലാകാരി കലാമണ്ഡലം പ്രസന്ന, കൂടിയാട്ടം കലാകാരൻ കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ ചേർന്ന് ഭദ്രദീപം കത്തിക്കുന്നതോടെ പരിപാടികൾ ആരംഭിക്കുന്നു.
ദീപ പ്രകാശനത്തോടൊപ്പം കലാമണ്ഡലം സജികുമാർ, കലാമണ്ഡലം വിവേക്, കലാമണ്ഡലം ഹരികൃഷ്ണൻ കലാമണ്ഡലം അഭിമന്യു, കലാമണ്ഡലം അതുൽ എന്നിവർ ഒരുക്കുന്ന മിഴാവൊലി. തുടർന്ന് ഗുരുപാണിവാദരത്നം കലാമണ്ഡലം ഈശ്വരനുണ്ണി ആചാര്യ വന്ദനം നടത്തി മിഴാവിൽ തായമ്പക അവതരിപ്പിക്കും.
11.30 ക്ക് മിഴാവിന്റെ സങ്കേതങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന സെമിനാറിൽ മിഴാവിലെ ചാരികൾ എന്ന വിഷയം കലാമണ്ഡലം നാരായണൻ നമ്പ്യാരും മിഴാവിലെ താളങ്ങളെ കുറിച്ച് കലാമണ്ഡലം രതീഷ്ഭാസും മിഴാവിന്റെ ചരിത്രത്തെ കുറിച്ച് കലാമണ്ഡലം സജിത്ത് വിജയനും പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് കിള്ളിക്കുറിശ്ശിമംഗലം ഉണ്ണികൃഷ്ണൻ നമ്പ്യാരുടെ പാഠകം അരങ്ങേറും.
ഉച്ചക്ക് 2 മണിക്ക് അഭിനയത്തിന്റെ വാദനം എന്ന വിഷയം ആസ്പദമാക്കി സംവാദം നടക്കും. ഡോ. ഇന്ദു ജി. മോഡറേറ്റർ ആകുന്ന ചർച്ചയിൽ ഡോക്ടർ അമ്മന്നൂർ രജനീഷ് ചാക്യാർ മുഖ്യപ്രഭാഷണം നടത്തും. കൂടിയാട്ട കലാകാരന്മാരായ മാർഗി ഉഷാരത്നം, കപില വേണു , സരിത കൃഷ്ണകുമാർ , കലാമണ്ഡലം ആതിര , കലാമണ്ഡലം രശ്മി, കലാമണ്ഡലം വിജിത , കലാമണ്ഡലം അമൃത, കലാമണ്ഡലം ധനരാജൻ, കലാമണ്ഡലം ചാരു അഗരു, നേപത്ഥ്യ ജിനേഷ് ചാക്യാർ , അമ്മന്നൂർ മാധവ് ചാക്യാർ , നേപ ത്ഥ്യ യദു കൃഷ്ണൻ എന്നിവർ പങ്കെടുക്കും.
തുടർന്ന് കലാമണ്ഡലം കൃഷ്ണേന്ദു നങ്ങ്യാർ കൂത്തും പൊതിയിൽ നാരായണ ചാക്യാർ മത്തവിലാസം കപാലിയും അവതരിപ്പിക്കും. 7 മണിക്ക് ആരംഭിക്കുന്ന സംവരണം കൂടിയാട്ടത്തിൽ വിദൂഷകനായി മാർഗി സജീവ് നാരായണ ചാക്യാരും സംവരണ നായി സൂരജ് നമ്പ്യാരും അരങ്ങിലെത്തും.
രണ്ടാം ദിവസമായ ഡിസംബർ 25 ബുധനാഴ്ച കലാമണ്ഡലം ഗോപിനാഥൻ നമ്പ്യാർ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ.എൻ. ഹരിഹരൻ , കലാമണ്ഡലം കെ.പി.നാരായണൻ നമ്പ്യാർ, കലാമണ്ഡലം ധനരാജൻ എന്നീ മിഴാവ് കലാകാരന്മാർ ഒരുമിച്ച് ഭദ്രദീപം തെളിയിക്കുന്നതോടെ പരിപാടികൾ ആരംഭിക്കും ദീപം തെളിയിക്കുന്നതിനൊപ്പം കലാമണ്ഡലം സജിത്ത് വിജയൻ, കലാമണ്ഡലം ശിവപ്രസാദ്, ശരത് നാരായണൻ , നേപത്ഥ്യഅശ്വിൻ, കലാമണ്ഡലം രവിശങ്കർ എന്നിവർ ഒരുക്കുന്ന മിഴാവൊലി. തുടർന്ന് കലാമണ്ഡലം ഉണ്ണികൃഷ്ണൻ നമ്പ്യാർ ആചാര്യവന്ദനം നടത്തും.
9.30 ക്ക് കലാമണ്ഡലം രവികുമാർ, കലാമണ്ഡലം വിനീഷ് എന്നിവർ ചേർന്ന് ഒരുക്കുന്ന ഇരട്ട തായമ്പക
11 ന് വാദന വിഷയങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന സെമിനാറിൽ രാജാനന്ദ് മോഡറേറ്ററാകും ശാസ്തീയ കലകളിലെ വാദന രീതികളെ കുറിച്ച് കലാമണ്ഡലം ഉണ്ണികൃഷ്ണനും അഭിനയവുംവാദനവും കളരി പാഠങ്ങളിൽ എന്ന വിഷയത്തിൽ ഉഷാ നങ്ങ്യാരും മിഴാവിന്റെ ശബ്ദ സൗന്ദര്യവും കഥാപാത്ര സൃഷ്ടിയും എന്ന വിഷയത്തിൽ കലാമണ്ഡലം രാജിവും ക്ലാസിക്കൽ കലകളിലെ കൊട്ടുവിശേഷങ്ങളെ കുറിച്ച് എൻ.പി.വിജയകൃഷ്ണനും പ്രബന്ധമവതരിപ്പിക്കും.
ഉച്ചക്ക് ശേഷം മാർഗി മധു ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്തും കലാമണ്ഡലം എ.എൻ . ഹരിഹരൻ അവതരിപ്പിക്കുന്ന കേളിയും അരങ്ങേറും. തുടർന്ന് 4 മണിക്ക് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പത്മശ്രി പെരുവനം കുട്ടൻ മാരാർ, സദനം കൃഷ്ണൻ കുട്ടി എന്നിവർ മുഖ്യ അതിഥികളാകും.
ഇരിങ്ങാലക്കുട ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പദ്മശ്രി ശിവൻ നമ്പൂതിരി, കലാമണ്ഡലം രാമചാക്യാർ, വേണു ജി. അമ്മന്നൂർ കുട്ടൻ ചാക്യാർ , കലാമണ്ഡലം ഗിരിജ, കലാമണ്ഡലം ഈശ്വരനുണ്ണി, പൈങ്കുളം നാരായണ ചാക്യാർ, കലാമണ്ഡലം ശൈലജ, രേണു രാമനാഥ്, ടി.കെ. അച്ചുതൻ , ഡോ.സി.എം നീലകണ്ഠൻഎന്നിവർ ആശാനെ അനുസ്മരിച്ച് സംസാരിക്കും. ഡോക്ടർ രാജന്ദു നാരായണൻ നമ്പ്യാർ സ്മാരക പ്രഭാഷണം നടത്തു.. നാരയണൻ നമ്പ്യാർ സ്മാരക സമിതി പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും സെക്രട്ടറി രതീഷ് ഭാസ് നന്ദിയും പറയും
തുടർന്ന് നടക്കുന്ന ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ കലാമണ്ഡലം സംഗീത് ചാക്യാർ ശ്രീരാമനായും കലാമണ്ഡലം സജിത സീതയായും ഡോക്ടർ അപർണാ നങ്ങ്യാർലളിതയായും കലാമണ്ഡലം ജിഷ്ണു പ്രതാപ് ലക്ഷ്മണനായും ഡോ. കലാമണ്ഡലം കനക കുമാർ ശൂർപ്പണഖയായും രംഗത്തെത്തും.
പി.കെ.നാരായണൻ നമ്പ്യാർ സ്മാരക സമിതിക്ക് വേണ്ടി കലാമണ്ഡലം സജിത്ത് വിജയൻ, കലാമണ്ഡലം വിജയ്, കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബിന് വേണ്ടി സെക്രട്ടറി രമേശൻ നമ്പീശൻ, ഭരണ സമിതി അംഗം റഷീദ് കാറളം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഗുരുസ്മൃതി നാട്യ വാദ്യോത്സവം തത്സമയം കാണുവാൻ CLICK HERE
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com