ഇരിങ്ങാലക്കുട : നഗരസഭ ഞാറ്റുവേല മഹോത്സവത്തിൽ അയ്യങ്കാവ് മൈതാനത്ത് ജൂൺ 30 തിങ്കളാഴ്ച 1.30. മുതൽ 3 വരെ സംഗമസാഹിതി സാഹിത്യോത്സവത്തിൽ കൃഷ്ണകുമാർ മാപ്രാണം എഴുതിയ രണ്ടാം വരവ് (നോവൽ), പ്രൊഫ. വി കെ. ലക്ഷമണൻ നായർ രചിച്ച ചെറിയ സ്ഥലത്ത് വലിയ വീട് എന്ന പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു.
പി.കെ ഭരതൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പുസ്തകം പ്രകാശനം ചെയ്യും. മുൻ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി പുസ്തകം ഏറ്റുവാങ്ങും. രാധാകൃഷ്ണൻ വെട്ടത്ത്, റഷീദ് കാറളം എന്നിവർ പുസ്തകം പരിചയപ്പെടുത്തും.
ഹിത ഈശ്വരമംഗലം സ്വാഗതവും, കൃഷ്ണകുമാർ മാപ്രാണം, പ്രൊഫ. വികെ ലക്ഷ്മണൻ നായർ പ്രതിസ്പന്ദം രേഖപ്പെടുത്തും. ജൂൺ 27 മുതൽ ജൂലായ് 6 വരെയാണ് ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവം അയ്യങ്കാവ് മൈതാനത്ത് നടക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive