ഗവ. ഗേൾസ് ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കായിക മേള

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ഈ വർഷത്തെ കായിക മേള ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടത്തി. നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ് ശ്രീ പി.കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഇൻ ചാർജ് അജിത എം.കെ. ഹെഡ്മിസ്ട്രസ്സ് സുഷ കെ.എസ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഹേന കെ ആർ, ഹയർ സെക്കണ്ടറി സീനിയർ അധ്യാപകൻ മുരളി എം.കെ, ഹൈസ്കൂൾ അധ്യാപിക വിദ്യ കെ.വി വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപിക സിമി സേവ്യർ എന്നിവർ സംസാരിച്ചു.

ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റേയും കായിക വിദ്യാർത്ഥികളുടേയും സഹകരണത്തോടെ റിട്ട. കായികാധ്യാപകൻ ലാലു സാറിൻ്റെ നേതൃത്വത്തിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ച വച്ചു കൊണ്ട് വിദ്യാർത്ഥിനികൾ ഈ മേള അവിസ്മരണീയമാക്കി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page