അശാസ്ത്രീയമായ ബിസിനസ് ടാർഗറ്റ് തപാൽ ജീവനക്കാരിൽ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണം – എഫ്.എൻ.പി.ഓ ഇരിങ്ങാലക്കുടയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എഫ്.എൻ.പി.ഓ ഇരിങ്ങാലക്കുട ഡിവിഷന്റെ ആഭിമുഖ്യത്തിൽ പോസ്റ്റൽ ഡിവിഷണൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച ജീവനക്കാർ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ ആവോക്കാരൻ ധർണ ഉദ്ഘാടനം ചെയ്തു. എഫ് എൻ പി യു കൺവീനർ ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടൽ നിർത്തലാക്കുക, അശാസ്ത്രീയമായ ബിസിനസ് ടാർഗറ്റ് അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക, സംഘടനാ പ്രവർത്തകർക്കെതിരെയുള്ള പ്രതികാരം നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സായാഹ്ന ധർണ്ണ.

പി3 ഡിവിഷൻ സെക്രട്ടറി തോമസ് കെ എം, ടോണി പി തോമസ്, അഭിജിത്ത് എംആർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page