സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ കബ്-ബുൾബുൾ ഉത്സവം

ഇരിങ്ങാലക്കുട : കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ കബ്-ബുൾബുൾ ഉത്സവം ഇരിങ്ങാലക്കുട കെ.എസ്. പാർക്കിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 300 കബ്-ബുൾബുളുകൾ പരിപാടിയിൽ പങ്കെടുത്തു.

ഉത്സവം കെ.എസ്.ഇ. ജനറൽ മാനേജർ അനിൽ എം. ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ല ട്രെയ്നിംഗ് കമ്മിഷണർ ഐഷാബി അദ്ധ്യഷത വഹിച്ചു. ജില്ലാ കമ്മിഷണർ എ.സി. വാസു , ജില്ലാ ട്രെയ്നിംഗ് കമ്മിഷണർ പി.ജി. കൃഷ്ണനുണ്ണി, ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർമാരായ കെ.ഡി. ജയപ്രകാശൻ, കെ.കെ. ജോയ്സി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ജില്ല സെക്രട്ടറി ഡൊമനിക് പാറേക്കാട്ട് സ്വാഗതവും ഫ്ലോക് ലീഡർ എൻ.പി. രജനി നന്ദിയും പറഞ്ഞു. റോവർ കമ്മിഷണർ വി. ബി. പ്രസാദ്, ജോ.സെക്രട്ടറി ബിൻസി തോമസ്, എ.ഡി. സി. വി.എസ്. ദാസൻ, ജില്ലാ ട്രഷറർ എ.ബി. ബെനക്സ്, സ്കൗട്ട് മാസ്റ്റർമാരായ കെ.വി. സുശീൽ, രാജേഷ്, അബ്ദുൾ ബാബു, മുഹമ്മദ് റോഷാൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

തുടർന്ന് കബ്-ബുൾബുൾ കുട്ടികളുടെ ചിത്രരചന, ക്വിസ്, നാടൻപാട്ട് , ചമയം എന്നീ പരിപാടികളുടെ മത്സരം നടത്തി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മികച്ച പ്രകടനം കാഴ്ചവെച്ച എൽ.എഫ്. കൊരട്ടി സ്കൂളിന് പി.എം.ഐഷാബി ടീച്ചർ ഏർപ്പെടുത്തിയ എവർറോളിംഗ് ട്രോഫി സമ്മാനിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page