നാളത്തെ ഹർത്താലിന് പിന്തുണയുമായി കെ.പി.എം.എസ്

ഇരിങ്ങാലക്കുട : നിതിൻ രാജിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ ഏപ്രിൽ 28 ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താലിന് കെ.പി.എം.എസ് പിന്തുണ പ്രഖ്യാപിച്ചു. നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ പോലീസ് പുലർത്തുന്ന നിസ്സംഗതയിലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതെന്ന് കെ.പി.ഏം.എസ് സംസ്ഥാന സംഘടന സെക്രട്ടറി ലോച്ചനൻ അമ്പാട്ട് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ വിദ്യാർത്ഥിയുടെ മരണത്തെ കുറുച്ചുള്ള അന്വേഷണത്തിൽ മറ്റൊരു കേസ്സിലും കാണിക്കാത്ത അലംഭാവമാണ് കേരള പോലീസും സർക്കാരും കാണിക്കുന്നത്. ഈ സാഹചര്യത്തിൽ പട്ടികജാതി വർഗ്ഗ സമൂഹത്തിന് നീതിയുടെയും വിഭവങ്ങളുടെയും നീതി പൂർവകമായ വിതരണം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താൻ കേരളത്തിലെ പട്ടിക ജാതി-വർഗ്ഗ സമൂഹങ്ങളുടെ സ്വരം ഒരുമയുടെ ഐക്ക്യത്തിന്റെ സ്വരമായിരിക്കണം എന്ന് KPMS ഈ അവസരത്തിൽ വിലയിരുത്തുന്നു, ആയതിനാൽ നിധിൻ രാജിൻ്റെ ഘാതകരെ അറ്റസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയമാക്കാത്തതിനു എതിരെ കേരളത്തിലെ വിവിധ പട്ടികജാതി വർഗ്ഗ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് KPMS ഔദ്യോഗിക വിഭാഗം പിന്തുണ പ്രഖ്യാപിക്കുന്നു എന്ന് പ്രസ്താവനയിൽ അറിയിച്ചു.

കൂടൽമാണിക്യം ഉത്സവം ആരംഭിക്കുന്ന ദിവസമാണ് ഏപ്രിൽ 28 എന്നാൽ ഇരിങ്ങാലക്കുടയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കെപിഎംഎസ് അറിയിച്ചു പക്ഷേ മുണ്ടത്തിക്കോടിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പാട്ടികജാതി വർഗ്ഗ സമൂഹത്തെ അവർക്ക് അധികാരം നേടുന്നതിനുള്ള ഉപാധിമാത്രമായാണ് പരിഗണിച്ചീട്ടുള്ളത് എന്ന് ഈ വിഷയത്തിൽ നാളിതുവരെയുള്ള അവരുടെ നാമമാത്രമായുള്ള പ്രതിഷേധങ്ങൾ വിലയിരുത്തുമ്പോൾ മനസിലാവുന്നത് ആയതിനാൽ ഒരു സമൂഹത്തിന്റെ അതിജീവനത്തിൻ്റെ ഭാഗമായ ഈ ഹർത്താലിനോട് കേരളത്തിലെ എല്ലാ മുഖ്യധാര രാഷ്ട്രിയ പാർട്ടികളുടെ നിലപാടറിയാൻ പട്ടികജാതി വർഗ്ഗ സമൂഹം കാത്തിരിക്കുകയാണ് എന്ന് കെപിഎംസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതൊരു സാമൂഹ്യ നീതിയുടെ വിഷയംകൂടിയായതിനാൽ തൃശൂർ ജില്ല ഉൾപ്പടെ കേരളത്തിലെ എല്ലാ വ്യാപാരി വ്യവസായി സമൂഹത്തോടും പൊതുജനങ്ങളോടും ഈ ഹർത്താലിന് എല്ലാവിധ പിന്തുണയും നൽകി സഹകരിക്കണമെന്ന് ഇവർ അഭ്യർത്ഥിച്ചു.

ബാബു കാളകല്ല് ജില്ലാ സെക്രട്ടറി തൃശൂർ കെപിഎംസ്, വിമൽ മാസ്റ്റർ ജില്ലാ അധ്യക്ഷൻ, പി സി ബാബു ജില്ല ഖജാൻജി, ജ്യോതിഷ് പി‌ടി ജോ സെക്രട്ടറി, സുമേഷ് വി എസ്,യൂണിയൻ പ്രസിഡണ്ട് KPMS ഇരിങ്ങാലക്കുട എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page