വല്ലക്കുന്ന് : സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ കുടുംബസമ്മേളന കേന്ദ്രസമിതിയുടെയും കെ.സി.വൈ.എം. എന്ന സംഘടനയുടെയും ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും തൃശ്ശൂർ ദയ ഹോസ്പിറ്റലിൻ്റെയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മെയ് 1 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 വരെ വല്ലക്കുന്ന് സെൻ്റ് അൽഫോൻസ മതബോധന ഹാളിൽ വച്ച് ആരോഗ്യമേള സംഘടിപ്പിക്കുന്നു.
ആരോഗ്യമേളയിൽ കൃത്രിമ രുചിവർദ്ധകങ്ങൾ ചേർക്കാത്ത പോഷകസമൃദ്ധമായ വിവിധ തരത്തിലുള്ള ജ്യൂസുകൾ മിതമായ നിരക്കിൽ സെൻ്റ് അൽഫോൻസാ ദേവാലയത്തിലെ മാതൃസംഘം നൽകുന്നതായിരിക്കും. ആരോഗ്യമേളയിൽ ആരോഗ്യക്ലാസ്സ്, പരിശീലനം, പ്രമേഹപരി ശോധന, രക്തപരിശോധന, കാഴ്ച പരിശോധന, ടി.ബി. പരിശോധന, ജനറൽ മെഡിസിൻ, സൗജന്യ മരുന്നു വിതരണം, രക്തഗ്രൂപ്പ് നിർണ്ണയും, രക്തദാന സ്വീക രണം എന്നിവ ഉണ്ടായിരിക്കുന്നതാണ് എന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ വികാരി ഫാ. സിൻ്റോ ആലപ്പാട്ട് അറിയിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി ഫ്രാൻസീസ് ആരോഗ്യമേള ഉദ്ഘാടനം നിർവഹിക്കും.
ആളൂർ കുടുംബാ രോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ഡോ. അല്ലി പ്ലാക്കൽ ജെ മുഖ്യാതിഥിയായി പങ്കെടുക്കും. വല്ലക്കുന്ന് സെൻ്റ് അൽഫോൻസാ ദേവാലയത്തിലെ വികാരി ഫാ. സിൻ്റോ ആലപ്പാട്ട് അദ്ധ്യക്ഷത വഹിക്കുന്നതായിരിക്കും. കുടുംബസമ്മേളന കേന്ദ്രസമിതിയുടെ പ്രസി ഡണ്ട് കെ.ജെ. ജോൺസൺ കോക്കാട്ട് സ്വാഗതവും, ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടറും പ്രോഗ്രാം കോഡിനേറ്ററുമായ പി.ആർ. ജിനേഷ് ആശംസയും, കുടുംബസമ്മേളന കേന്ദ്രസമിതിയുടെ സെക്രട്ടറി ജോസഫ് ഷൈൻ പള്ളിപ്പാട്ട് നന്ദിയും രേഖപ്പെടുത്തും.
പത്രസമ്മേളനത്തിൽ വല്ലക്കുന്ന് സെൻ്റ് അൽഫോൻസാ ദേവാലയത്തിലെ വികാരി ഫാ. സിൻ്റോ ആലപ്പാട്ട്, കുടുംബസമ്മേളന കേന്ദ്രസമിതിയുടെ പ്രസി ഡണ്ട് കെ.ജെ. ജോൺസൺ കോക്കാട്ട്, സെക്രട്ടറി ജോസഫ് ഷൈൻ പള്ളിപ്പാട്ട്, കൈക്കാരന്മാരായിട്ടുള്ള ആൻ്ററു ലോനപ്പൻ കോക്കാട്ട്, ഡേവീസ് നെടുംപറമ്പിൽ, കെ.സി.വൈ.എം. ഭാരവാഹികളായ ജെറാൾഡ് ജെക്സൺ തണ്ട്യയ്ക്കൽ, സാവൻ പോൾസൺ നെരേപറമ്പിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

