ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് രോഗിയുമായി വരുന്ന വഴിയുടെ അവസ്ഥ പരിതാപകരം

ഇരിങ്ങാലക്കുട : നിർമാണ പ്രവർത്തനങ്ങൾ തുടരുന്ന ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മഴയെത്തിയതോടെ രോഗിയെകൊണ്ട് ഒരു ഓട്ടോറിക്ഷ പോലും വരാൻ പറ്റാത്ത അവസ്ഥയിലാണ് ഇങ്ങോട്ടുള്ള വഴി. വലിയ കുഴികളും അതിൽ ആഴം അറിയാത്ത തരത്തിൽ വെള്ളെക്കെട്ടും രൂപപെട്ടിയുണ്ട്.



അടിയന്തിരമായി ഇവിടെ കോറി വേസ്റ്റ് നിരത്തി വഴി സഞ്ചാരയോഗ്യമാക്കണമെന്ന് ബി ജെ പി പാർലിമെന്ററി യോഗം ആവശ്യപ്പെട്ടു. ടി കെ ഷാജുട്ടൻ ഉദ്‌ഘാടനം നിർവഹച്ചു. വാർഡ് കൗൺസിലർമാരായ സ്മിത കൃഷ്ണകുമാർ , ഗീത പുതുമന, ഗീതു മഹേന്ദ്രൻ, രമീള സതീശൻ, ആര്യ സുമേഷ് എന്നിവർ സംസാരിച്ചു.



ഹോസ്പിറ്റൽ കമ്മിറ്റിയും നഗരസഭയും ഈ വിഷയത്തിൽ പരിഹാരം ഉടൻ കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page