ഇരിങ്ങാലക്കുട : ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ എസ് എൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മനുഷ്യച്ചങ്ങല തീർത്തു. ഇരിങ്ങാലക്കുട എസ് എൻ നഗറിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പാൾ സിൻല സി ജി ഉദ്ഘാടനം നിർവഹിച്ചു.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് വിദ്യാർത്ഥികളോട് പ്രിൻസിപ്പാൾ ആഹ്വാനം ചെയ്തു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം, ലഹരിക്കെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കൽ, കയ്യൊപ്പ് ശേഖരണം, ലഘുലേഖ വിതരണം എന്നിങ്ങനെ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു.
ലഹരിക്കെതിരെ ഷോർട്ട് ഫിലിം ഫെസ്റ്റ് തിങ്കളാഴ്ച നടക്കും. സ്കൂളിലെ എൻഎസ്എസ്, സ്കൗട്ട്, റേഞ്ചർ യൂണിറ്റുകളും സ്കൂളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും പരിപാടിക്ക് നേതൃത്വം നൽകി. സിന്ധു എം ചന്ദ്രൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ദിവ്യ ഐ, സ്കൗട്ട് മാസ്റ്റർ ഡോ. രാഗേഷ് എസ് ആർ , റേഞ്ചർ ലീഡർ സരിത പി എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





