ഷീവൽറി റിക്രീയേഷൻ ക്ലബ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നിമിഷ പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ പരിധിയിൽപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഷീവൽറി റിക്രീയേഷൻ ക്ലബ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 ശനിയാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് ക്ലബ്ബ് പരിസരത്ത് നിമിഷ പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു. യു.പി ഹൈസ്കൂൾ ഹയർ സെക്കൻഡറി കോളേജ് വിഭാഗങ്ങളിൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 5000 രൂപയും, രണ്ടാം സമ്മാനം 2500 രൂപയും, മൂന്നാം സമ്മാനം 1500 ആണ് സമ്മാനത്തുക.



ആഗസ്റ്റ് 15ന് രാവിലെ 8.30ന് ക്ലബ്ബ് പരിസരത്ത് ഇരിങ്ങാലക്കുട നഗരസഭ 30-ാം വാർഡ് കൗൺസിലർ ശ്രീലക്ഷ്‌മി മനോജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഐ.സി.എൽ ഫിൻകോർപ് സി,എം,ഡി അഡ്വ. കെ.ജി. അനിൽകുമാർ പതാക ഉയർത്തും.



മത്സര സമയം 5 മിനിറ്റ് ആയിരിക്കും. വിഷയം 5 മിനിറ്റ് മുമ്പ് തരുന്നതായിരിക്കും. മാത്യഭാഷയിലായിരിക്കും മത്സരം. വിജയികൾക്ക് ക്യാഷ് അവാർഡും സ്കൂളിന് എവറോളിംഗ് ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. . അപേക്ഷ നൽകേണ്ട അവസാന തിയ്യതി ആഗസ്റ്റ് 10. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖ വയ്ക്കേണ്ടതാണ്. മത്സരാർത്ഥികൾ ആഗസ്റ്റ് 15 ഉച്ചയ്ക്ക് 1.30ന് മുമ്പ് റിപ്പോർട്ട് ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവർ 7736168222, 9847245761 എന്നീ നമ്പറുകളിൽ വാട്‌സ്ആപ്പ് ചെയ്യുക.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഷീവൽറി ക്ലബ് പ്രസിഡന്റ് ബൈജു രാജൻ, ജനറൽ സെക്രട്ടറി ബാബു വി എസ്, ലേഡീസ് വിങ് പ്രസിഡന്റ് ഡോ ജീന ബൈജു, സെക്രട്ടറി പ്രിയാ ബാബു, എക്സിക്യൂട്ടീവ് മെമ്പർ പ്രൊ. ബേബി ജോഹൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page