ഐ.സി.എൽ ഒന്നിച്ചോണം പൊന്നോണം – സംഘാടക സമിതി യോഗം ചേർന്നു

ഇരിങ്ങാലക്കുട : ഐ.സി.എൽ ഒന്നിച്ചോണം പൊന്നോണം വിപുലമായ സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട ടൌൺ ഹാളിൽ നടന്നു. നഗരസഭ ചെയർമാൻ എംപി ജാക്സൺ അധ്യക്ഷത വഹിച്ചു. അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ എ ഉദ്ഘാടനം ചെയ്തു, സനീഷ് കുമാർ ജോസഫ് എംഎൽഎ, മുഖ്യാതിഥിയായിരുന്നു.



ഐ.സി.എൽ സി എം ഡി അഡ്വ. കെ ജി അനിൽകുമാർ, സി.ഇ. ഒയും വൈസ് ചെയർമാനുമായ ഉമ അനിൽകുമാർ, സി. പി. എം ജില്ല സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ, കെപി.സി.സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ, സി.പി.എം ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ, ബി.ജെ.പി ജില്ലാ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, സി. പി. ഐ സെക്രട്ടറി എൻ.കെ ഉദയ പ്രകാശ്, യു. പ്രദീപ് മേനോൻ, കെ.എ. റിയാസുദ്ദീൻ, പി.ടി. ജോർജ്, കെ. ശ്രീകുമാർ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, സാവിത്രി ലക്ഷ്മണൻ, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷം ഐ സി എൽ ഫിൻകോർപിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ഓണാഘോഷ പരിപാടിയായ ഒന്നിച്ചോണം പൊന്നോണം അതി മനോഹരമായ ഓണം ഘോഷയാത്ര ജനമനസുകൾ കീഴടക്കിയിരുന്നു. ഇതിന് തുടർച്ചായി ഇത്തവണ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പരിപാടികൾ ആണ് ആസൂത്രണം ചെയ്യുന്നത്.



പുലിക്കളി ,കുമ്മാട്ടി, തെയ്യം ,തിറ, തിരുവാതിര കളി , കഥകളി തുടങ്ങി കേരള തനിമയുള്ള കലാരൂപങ്ങൾ എല്ലാം അണിനിരത്തി അതിഗംഭീര ഘോഷയാത്രയാണ് ഒരുക്കുന്നത്. കൂടാതെ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. സ്‌കൂളുകൾ കോളേജുകൾ കേന്ദ്രികരിച്ച് മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2000 ൽ അധികം പേർ ഉൾകൊള്ളുന്ന വിപുലമായ സംഘാടക സമിതിയ്ക്ക് ഇതിനകം രൂപം നൽകിയിട്ടുണ്ട്.



പരിപാടിയുടെ തുടർച്ചയായി ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നിരവധി സിനിമ താരങ്ങൾ അണിനിരക്കുന്ന ബിഗ് സ്‌ക്രിൻ അവാർഡ് ഷോയും മെഗാ മ്യൂസിക്ക് ഡാൻസ് ഷോയും അരങ്ങേറും. ഒന്നിച്ചോണം പൊന്നോണം പരിപാടിയിലേയ്ക്ക് മുഴുവൻ പൊതുജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഐ സി എൽ ഫിൻകോർപ് ചെയർമാൻ അഡ്വ കെ ജി അനിൽകുമാർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page