ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസിന്റെ ആദരണിയം ആഗസ്റ്റ് 15 ന്

ഇരിങ്ങാലക്കുട : രൂപത കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിക്കുന്ന എസ്.എസ്.എൽ.സി – പ്ലസ് ടു പരിക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കും രൂപത മതബോധന പരീക്ഷയിൽ ഒ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ആദരണവും, കത്തോലിക്ക കോൺഗ്രസിന്റെ വൈദ്യരത്ന അവാർഡ് നേടിയ ഡോ.ഫിന്റോ ഫ്രാൻസിസ്, കർമ്മ ശ്രേഷ്ട അവാർഡ് നേടിയ ഡോ. ആൽബിൻ ജോസ് ടി, സംഘടന വൈഭവ് അവാർഡിനർഹനായ പത്രോസ് വടക്കുംഞ്ചേരി എന്നിവർക്ക് അവാർഡ് ദാനവും ആഗസ്റ്റ് 15 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് ജോസഫ്സ് കോളേജിൽ വച്ച് നടക്കും.


ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കൻ അധ്യക്ഷത വഹിക്കും. രൂപത വികാരി ജനറാൾ മോൺ. ആന്റു ആലപ്പാടൻ, രൂപത ഡയറക്ടർ ഫാ.ലിജു മഞ്ഞപ്രക്കാരൻ, സെന്റ് ജോസഫസ് കോളേജ് പ്രിൻസിപ്പൽ സി. ബ്ലെസി സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി തൊമ്മാന, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി, വൈസ് പ്രസിഡന്റുമാരായ റിന ഫ്രാൻസിസ്,ജോസഫ് തെക്കുടൻ, കത്തിഡ്രൽ പ്രസിഡന്റ് സാബു കൂനൻ എന്നിവർ സംസാരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page