ഇരിങ്ങാലക്കുട : ഗുരുസ്മരണ മഹോത്സവത്തിന്‍റെ ഭാഗമായി അമ്മന്നൂർ ഗുരുകുലത്തിലെ നാട്യഭൂമിയിൽ നാലാം ദിവസമായ ഞായറാഴ്ച രാവിലെ രണ്ട് പ്രത്യേക സെമിനാർ നടന്നു. കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം വി നാരായണൻ കൂടിയാട്ടത്തിലെ കാഴ്ച വഴികൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് കല്പനാവൃത്തിയിലെ പ്രേക്ഷകസ്വാധീനം എന്ന വിഷയം ആസ്പദമാക്കി കേന്ദ്ര സംഗീത നാടക അക്കാഡമി കൂടിയാട്ടം കേന്ദ്ര ഡയറക്ടർ ഡോ. കണ്ണൻ പരമേശ്വരൻ പ്രബന്ധം അവതരിപ്പിച്ചു. അമ്മന്നൂർ ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം നാരായണൻ നമ്പ്യാർ സ്വാഗതവും ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
ജൂൺ 1 മുതൽ മാധവനാട്യഭൂമി, ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന 15-ാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവം ജൂലൈ 3 തിങ്കളാഴ്ച സമാപിക്കും.
ഞായറാഴ്ച വൈകിട്ട് കലാമണ്ഡലം കൃഷ്ണേന്ദുവിന്‍റെ പ്രഭാഷണവും നടക്കും. തുടർന്ന് മായാസീതാങ്കം കൂടിയാട്ടത്തിന്‍റെ അവസാന ഭാഗവും അവസാന ഭാഗവും അരങ്ങേറും. ശ്രീരാമൻ നേപഥ്യാ യദുകൃഷ്ണൻ, ലക്ഷ്മണൻ നേപഥ്യാ രാഹുൽ ചാക്യാർ, മായാസീത സരിത കൃഷ്ണകുമാർ, മായാ രാമൻ ഗുരുകുലം കൃഷ്ണദേവ്, മായാ ലക്ഷ്മണൻ ഗുരുകുലം തരുൺ, സീത ഗുരുകുലം ശ്രുതി, സൂർപ്പണക മാർഗി സജീവ് നാരായണ ചാക്യാർ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive