കാഠ്മണ്ഡുവിൽ നടന്ന വിശ്വ സംസ്‌കൃത സമ്മേളനത്തിൽ ഡോ പ്രഭാവതി പി.എൻ പ്രബന്ധം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : കാഠ്മണ്ഡുവിൽ ജൂണ് 26 മുതൽ 30 വരെ നടന്ന 19-ാമത് വിശ്വ സംസ്‌കൃത സമ്മേളനത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ ഡോ: പ്രഭാവതി പി. എൻ, “രാഗ മോഹനം, ടെക്സ്റ്റ് ആൻഡ് കോണ്ടെക്സ്റ്റ് ” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. നൂറ്റാണ്ടുകൾക്ക് മുൻപ് തമിഴിലും സംസ്കൃതത്തിലും എഴുതപ്പെട്ടിട്ടുള്ള ലക്ഷണ ഗ്രന്ഥങ്ങളിലെ പരാമർശത്തിൽ നിന്നും, കാലാന്തരത്തിൽ രാഗത്തിന്റെ നാമത്തിലും ഘടനയിലും സംഭവിച്ചിരിക്കുന്ന മാറ്റം, കർണ്ണാടക സംഗീതത്തിൽ ഈ രാഗത്തിന്റെ സ്ഥാനം ,പ്രത്യേകത ഉപയോഗം, കേരള ക്ലാസ്സിക്കൽ തീയറ്ററായ കഥകളിയിലൂടെ ഈ രാഗത്തിന്റെ “രസം”, അന്തർദേശീയ കലാരൂപങ്ങളിലെ രാഗ പ്രയോഗം എന്നിവയെല്ലാം ഈ പ്രബന്ധത്തിലൂടെ പരാമർശിക്കപ്പെട്ടു.

എറണാകുളത്തുള്ള ചിന്മയ വിശ്വവിദ്യാപീഠ് കല്പിത സർവകലാശാലയിൽ കർണ്ണാടക സംഗീത വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ ആണ് പ്രഭാവതി. സെൻട്രൽ സാൻസ്ക്രീറ്റ് യൂണിവേഴ്‌സിറ്റിയുടെ സ്പോണ്സർഷിപ്പോട് കൂടിയാണ് പ്രഭാവതി ഇതിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page