ഇരിങ്ങാലക്കുട : യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി അഡ്വ രാജേഷ് തമ്പാനെയും സെക്രട്ടറിയായി വി പി അജിത്കുമാറിനെയും ട്രഷററായി കെ സി ശിവരാമനെയും സി. അച്യുതമേനോൻ സ്മാരകത്തിൽ വച്ചുചേർന്ന മണ്ഡലം കൺവെൻഷൻ തെരഞ്ഞെടുത്തു.
കേരള ഫീഡ്സ് ചെയർമാൻകെ ശ്രീകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ കൃഷ്ണാനന്ദ ബാബു, വി എസ് വസന്തൻ, രാജേഷ് തമ്പാൻ, പി. മണി തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസിഡണ്ടുമാരായി അഡ്വ ഈ ജെ ബാബുരാജ്, റഷീദ് കാറളം, അശ്വതി സരോജിനി എന്നവരെയും ജോയിൻ്റ് സെക്രട്ടറിമാരായി കെ ഷിഹാബ് ഖാദർ, ഷൈജു കൂരൻ, വി എം ഗോപാലകൃഷ്ണൻ എന്നവരെയും തെരഞ്ഞെടുത്തു.
നിർവ്വാഹകസമിതിയിലേക്ക് ജോഷി കൊല്ലാട്ടിൽ, പി കെ സദാനന്ദൻ, ഡോ. കെ എസ് ഇന്ദുലേഖ, ശിവദാസൻ തത്തംപിള്ളി, ഷാഹിൽ ദാവൂദ്, പി കെ ബാബു, ജോഫ്രിൻ, ജിഷ ബാബു, മീന പ്രിൻസ്, സി ജി പ്രകാശൻ, എം കെ മുരളീധരൻ, ജോർജ് പള്ളിപ്പാടൻ, ബൈജു എം കെ, ശരത് പോത്താനി, വി കെ സരിത എന്നിവരെ തെരഞ്ഞെടുത്തു. കെ കെ കൃഷ്ണാനന്ദബാബു, വി എസ് വസന്തൻ എന്നവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.

2024 ഡിസംബറിൽ മലയാറ്റൂർ രാമകൃഷ്ണൻ, തോപ്പിൽ ഭാസി അനുസ്മരണവും കെ.പി.എ.സി 75-ാം വാർഷികാഘോഷം നടത്താനും തീരുമാനിച്ചു. സ്കൂൾ കോളെജ് വിദ്യാർത്ഥികൾക്ക് കെ വി രാമനാഥൻ മാസ്റ്റർ സ്മാരക കഥാരചനാ മത്സരവും കെ ഓ വിൻസെൻ്റ് മാസ്റ്റർ സ്മാരക ചിത്രരചനാമത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു. കൂടാതെ വയലാർ ഗാനാലാപന മത്സരം നടത്താനും തീരുമാനിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive