ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിന്റെ പത്താം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി മാർച്ച് 7,8 തീയ്യതികളിൽ ഇന്റർ നാഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. കോൺഫറൻസ്, തൃശ്ശൂർ സെന്റ്റ് തോമസ് കോളേജും (ഓട്ടോണമസ്) സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റി, മലാവിയും തമ്മിൽ മുൻപ് ഒപ്പ് വച്ച ധാരാണപത്രത്തിൻ്റെ അടിസ്ഥാനത്തിലുള്ള സംയുക്തമായ സംരംഭ മായാണ് നടത്തപ്പെടുന്നത് എന്ന് പത്രസമ്മേളനത്തിൽ സംഘടകർ അറിയിച്ചു.
ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് മോണിറ്ററിന്റെ (GEM) ലീഡറും പ്രശ്സത ഗവേഷകയും, ബാങ്കോക്ക് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. ഉൽറികെ ഗൂലീക്, കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമുള്ള തരണനെല്ലൂർ കോളേജിൻ്റെ അഡ്മിനിസ്ട്രറ്റീവ് ഓഫീസിൽ വച്ച് മാർച്ച് 7-ാം തീയ്യതി രാവിലെ 9.30 ന് . കോൺഫറൻസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.
തുടർന്ന് ഡോ. ഉൽറികെ ഗൂലീക്, മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ തൃശ്ശൂർ സെൻ്റ തോമസ് കോളേജിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പാൾ ഡോ. മാർട്ടിൻ കൊളമ്പ്രത്ത് പ്രബന്ധം അവതരിപ്പിക്കും. DMI സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ ബെർണാഡിക്ട ഡബ്ലിയൂ മലങ്ക ഓൺലൈനായി പങ്കെടുക്കും. സോഷ്യൽ സയൻസസ്, ലാംഗ്വേജുകൾ മുതലായ മേഖലകളിൽ ഇന്ത്യ, തായ്ലാൻ്റ്സ്, മലാവി, സാംബിയ, നൈജിരിയ മുതലായ രാജ്യങ്ങളിൽ നിന്നും അമ്പതോളം ഗവേഷക പ്രബന്ധങ്ങൾ ഓൺലൈനായും ഓഫ്ലൈനായും കോൺഫറൻസിൽ അവതരിപ്പിക്കും.
ഉദ്ഘാടന ദിവസമായ മാർച്ച് 7-ാം തീയ്യതി രാവിലെ 8.30 ന് സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കും. വിവിധ മേഖലകളിലുള്ള ഗവേഷകർക്ക് കോൺഫറൻസ് നല്ല ഒരവസരമായിരിക്കുമെന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തി കോളേജ് മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട്, കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി, ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് വകുപ്പ് മേധാവി അസിസ്റ്റന്റ് പ്രൊഫ. ശ്യാമ ഇ ഡി, കൊമേഴ്സ് വിഭാഗം സെക്രട്ടറി അസിസ്റ്റന്റ് പ്രൊഫ. രേഖ രമേശ് എന്നിവർ അറിയിച്ചു.