ഇരിങ്ങാലക്കുട : തകർന്ന് തരിപ്പണമായ ഇരിങ്ങാലക്കുട എ.കെ.പി ജംഗ്ഷൻ റോഡ് പ്രതിഷേധങ്ങൾക്കൊടുവിൽ നഗരസഭ അധികൃതർ ടൈൽസ് വിരിച്ച് തുടങ്ങിയപ്പോൾ റോഡിന് നടുവിലെ വൈദ്യുതി പോസ്റ്റ് മാറ്റാതെയാണ് ടൈൽസ് വിരിക്കുന്ന പ്രവർത്തികൽ പുരോഗമിക്കുന്നത്. സണ്ണി സിൽക്ക്സിന് മുൻവശമുള്ള റോഡാണ് ടൈൽസ് വിരിച്ച് റോഡ് പുനർനിർമ്മിക്കുന്നത്.
എന്നാൽ റോഡിലായി നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിയ്ക്കാൻ വേണ്ടി കെ എസ് ഇ ബിയ്ക്ക് പണം അടയ്ക്കാൻ വേണ്ടിയുള്ള മറ്റു നടപടിക്രമങ്ങൾ സമയബന്ധിതമായി നടത്താത്തതാണ് ഇതിനു കാരണം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പോസ്റ്റു മാറ്റി സ്ഥാപിച്ചില്ലെങ്കിൽ നിരവധി അപകടങ്ങൾ നടക്കുമെന്നും വഴി യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് അപായങ്ങൾ ഉണ്ടാകുമെന്നും സി പി ഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് സ്ഥലം സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തി.
നഗരസഭ അധികൃതരുടെ അനാസ്ഥയും അനാഭാവവും കെഎസ്ഇബിയുടെ തലയിൽ ചാരാനുള്ള നഗരസഭയുടെ നീക്കം പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടുന്ന സമീപനമാണെന്നും കൂട്ടിച്ചേർത്തു. സമയബന്ധിതമായി പോസ്റ്റ് മാറ്റി സ്ഥാപിച്ചില്ലെങ്കിലും തുടർ സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചു.
സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ് പ്രസാദ്, കമ്മിറ്റി അംഗങ്ങളായ ബാബു ചിങ്ങാരത്ത്, അൽഫോൻസ തോമസ്,മിഥുൻ പോട്ടക്കാരൻ, വി.എസ് ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Electricity post in the middle of the road - The negligence and indifference of the municipality authorities. The municipality's move to take KSEB's head is an approach that throws dust in the eyes of the public, says the CPI
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


