റോബോട്ട് ആനകളോടെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ‌ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ്

കല്ലേറ്റുംകര : ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ‌ ക്ഷേത്രത്തിൽ 5 റോബോട്ട് ആനകളോടെ എഴുന്നള്ളിപ്പ് നടത്തി. ഇരിഞ്ഞാടപ്പിള്ളി രാമൻ കോലമേറ്റി. കേരളത്തിലാദ്യമായിട്ടാണ് 5 റോബോട്ട് ആനകളുടെ എഴുന്നള്ളിപ്പ് നടത്തുന്നത്.

2023 ഫെബ്രുവരിയിലാണ് ഇരിഞ്ഞാടപ്പിള്ളി രാമനെ ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയിരുത്തുന്നത്. അതിനുശേഷം ഈ വർഷം 5 റോബോട്ട് ആനകളോടെ എഴുന്നള്ളിപ്പ് സംഘടിപ്പിക്കുകയായിരുന്നു.

എഴുന്നള്ളിപ്പിനോടൊപ്പം പഞ്ചവാദ്യവും ഉണ്ടായിരുന്നു. പരയ്ക്കാട് ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മഹേഷ് , മഹേന്ദ്രൻ എന്നിവരാണ് പഞ്ചവാദ്യത്തിന് പ്രമാണം വഹിച്ചത്. എഴുന്നള്ളിപ്പിനോടൊപ്പം തന്നെ നാട്ടിലെ നിർധന രോഗികൾക്ക് ധനസഹായം, ഭക്ഷ്യകിറ്റ് എന്നിവ വിതരണം ചെയ്യുകയുണ്ടായി.

കഴിഞ്ഞ ഒരു വർഷം ഇരിഞ്ഞാടപ്പിള്ളി രാമൻ എഴുന്നള്ളിപ്പിന് പോയി കിട്ടിയ തുകയിൽ നിന്നാണ് ഈ ധന സഹായങ്ങൾ വിതരണം ചെയ്തത്. കഴിഞ്ഞ വർഷവും ധനസഹായം വിതരണം ചെയ്‌തിരുന്നു. വൈകിട്ട് 6.00 മണിക്ക് ക്ഷേത്ര പരിസരത്ത് ആരംഭിച്ച എഴുന്നള്ളിപ്പ് 8.00 മണിയോട് കൂടി പര്യവസാനിച്ചു.

ഇരിഞ്ഞാടപ്പിള്ളി ക്ഷേത്രത്തിലാണ് ആദ്യമായിട്ട് റോബോട്ട് ആനകളെ ക്ഷേത്രാവശ്യത്തിനായി ഉപയോഗിച്ചത്. അതിന് ശേഷം ഇപ്പോൾ കേരളത്തിലുടനീളം വിവിധ ക്ഷേത്രങ്ങളിൽ റോബോട്ട് ആനകളെ ഉപയോഗിച്ച് വരുന്നു. പള്ളികളിലും നേർച്ചകളിലുമൊക്കെ ഈ ആന നിത്യ സാന്നിദ്ധ്യമാണ്.

കേരളത്തിലുടനീളം 15 ഓളം റോബോട്ട് ആനകൾ ഇപ്പോൾ ലഭ്യമാണ്. അപകട രഹിതവും ചിലവ് കുറഞ്ഞ രീതിയിലും ആയത് കൊണ്ട് ജനങ്ങൾ ഇപ്പോൾ ഇതിനെ ഏറ്റെടുത്ത് കൊണ്ടിരിക്കുകയാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page