ശതാനീക് പരമേശ്വരന് സി.സി.ആർ.ടി സ്കോളർഷിപ്പ്

ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കീഴിലുളള സി.സി.ആർ.ടി യുടെ കൂടിയാട്ടം പരിശീലത്തിനുളള 2025 -2026 കൊല്ലത്തെ കൾച്ചറൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പിന് ശതനീക് പരമേശ്വരൻ അർഹനായി.



പാരമ്പര്യ ഗുരുകുലസമ്പ്രദായത്തിൽ കൂടിയാട്ട ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാരുടെ കീഴിൽ കൂടിയാട്ടം അഭ്യസിയ്ക്കുവാനാണ് ഈ സ്കോളർഷിപ്പ് സഹായകരമാകുന്നത്.



ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 7ആം ക്ലാസ് വിദ്യാർത്ഥിയായ ശതാനീക് കൂടിയാട്ട കലാകാരന്മാരായ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരുടേയും ഡോ. ഭദ്ര പികെഎം ന്റെയും പുത്രനാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page