ഇരിങ്ങാലക്കുട : അഖില കേരള കത്തോലിക്ക കോൺഗ്രസ് എ കെ.സി.സി.യുടെ നേതൃത്വത്തിൽ വൈദ്യരത്നം ആസ്പത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് അഡ്വ തോമസ് ഉണ്ണിയാടൻ എം.എ പൽ.എ. ഉദ്ഘാടനം ചെയ്തു. കത്തിഡ്രൽ എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തിഡ്രൽ വികാരി റവ.ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി.
സെക്രട്ടറി റോബി കാളിയങ്കര, ജനറൽ കൺവീനർ അഡ്വ. ഹോബി ജോളി, ജോ. കൺവീനർ ഷാജു പന്തല്ലിപ്പാടൻ, വൈദ്യരത്നം ആസ്പത്രി ഡോ. മേഘ മുരളി, കത്തിഡ്രൽ ട്രസ്റ്റി ജോമി ചേറ്റുപുഴക്കാരൻ,രൂപത പി.ആർ.ഒ. ടെൽസൺ കോട്ടോളി, ട്രഷറർ ഡേവിസ് ചക്കാലക്കൽ, ജോ സെക്രട്ടറി വർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.
ജെ.സി.ഐ. ദേശീയ അവാർഡ് നേടിയ ടെൽസൺ കോട്ടോളിയെ എം.എൽ.എ. പൊന്നാടയണിയിച്ച് ആദരിച്ചു. അഞ്ഞൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ മരുന്നു കഞ്ഞി വിതരണവും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




