0480 വാർഷിക സമ്മേളനവും സോളോ നാടകവും “പാടുക പാട്ടുകാരാ ” – ആഗസ്റ്റ് 15 ശനിയാഴ്ച്ച 5 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : പ്രണയവും വിരഹവും, നൊമ്പരവും, സ്നേഹവും ഭാവ രാഗ താളത്തിൻ്റെ ഈണത്തിൽ ആസ്വാദക ഹൃദയത്തെ ചേർത്തുപിടിക്കുമ്പോഴും നാളെയുടെ പ്രതീക്ഷകളില്ലാതെ ഒരു ചാൺ വയറിനു വേണ്ടി നാടു തെണ്ടിയ അതുല്യനായ സംഗീത ഗായകൻ്റെ കഥ. ഇശലൊളികളാൽ ഈണത്തിൻ്റെ മാസ്മരിക ലോകം തീർത്ത ഗസലിൻ്റെ സുൽത്താൻ്റെ കഥ. മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം.ടി പണ്ടൊരിക്കൽ പറഞ്ഞു
” ഇന്നലെകളുടെ പിന്നാമ്പുറങ്ങളിൽനിന്നും ബാബുപാടുന്നു ആ പാട്ടിന് കാലം കാതോർക്കുന്നു” അതെ ഇന്നും നാം ആ …ഗാനങ്ങൾ കേൾക്കാനായി കാതും മനസ്സും കോർത്തു വെക്കുകയാണ് അത്രമേൽ ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങളാണത്.

ആഗസ്റ്റ് 15 -ാം തീയ്യതി വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ
0480 വിൻ്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന സോളോ നാടകം “പാടുക പാട്ടുകാരാ ” സജീവ് രാമൻ നമ്പിയത്തിൻ്റെ വിസ്‌മരിക്കാനാവാത്ത അഭിനയ മികവ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page