ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്‍റെ പ്രധാന ജില്ലാതല പാതയായ മാപ്രാണം – നന്തിക്കര റോഡിന്‍റെ പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജൂലൈ 29ന് തുടക്കമാകുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് മാപ്രാണം ജംഗ്ഷനിൽ ബഹു. പൊതുമരാമത്ത് – ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്‌ഘാടനം നിർവ്വഹിക്കും. ഇരിങ്ങാലക്കുട എം.എൽ.എയും മന്ത്രിയുമായ ഡോ.ആർ. ബിന്ദു ചടങ്ങിൽ അദ്ധ്യക്ഷയായിരിക്കും.
പൊതുമരാമത്ത് വകുപ്പിന്‍റെ പരിധിയിൽ വരുന്ന എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് മാപ്രാണം – നന്തിക്കര റോഡ് നവീകരിക്കുന്നത്.
15 കോടി 30 ലക്ഷം രൂപ ചിലവഴിച്ച് നബാർഡ് ട്രാഞ്ചൈ 28ൽ ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
ചടങ്ങിൽ തൃശ്ശൂർ എം.പി . ടി.എൻ. പ്രതാപൻ, പുതുക്കാട് എം.എൽ.എ കെ.കെ.രാമചന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ് മാസ്റ്റർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com