പൊഞ്ഞനം ഭഗവതിക്ഷേത്രം പൂരമഹോത്സവം ഫെബ്രുവരി 8 മുതൽ 15 വരെ

ഇരിങ്ങാലക്കുട : പൊഞ്ഞനം ഭഗവതിക്ഷേത്രം പൂരമഹോത്സവം ഫെബ്രുവരി 8 മുതൽ 15 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 8 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് ക്ഷേത്രം തന്ത്രി മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ പൂര മഹോത്സവത്തിന് കൊടിയേറും.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് തിലകൻ തെയ്യശ്ശേരി, സെക്രട്ടറി കെ സതീഷ്, ഓഡിറ്റർ സി.ജി ഗോവിന്ദൻകുട്ടി, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ എ പ്രമോദ് എന്നിവർ പങ്കെടുത്തു.

ഫെബ്രുവരി 8 ശനിയാഴ്ച വൈകിട്ട് വൈകിട്ട് 6.30 ന് ചുറ്റുവിളക്ക്, നിറമാല, നാദസ്വരം, ദീപാരാധന 7 മണിക്ക് സോപാനസംഗീതം അവതരണം പെരുവനം ശങ്കരനാരായണൻ മാരാർ & സുഭീഷ് ഉണ്ണി കുഞ്ഞിലിക്കാട്ടിൽ. വൈകിട്ട് 8 മണിക്ക് ക്ഷേത്രം തന്ത്രി മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റം.

ഫെബ്രുവരി 9 ഞായറാഴ്ച രാവിലെ 7ന് ആറാട്ട് (ക്ഷേത്രകുളത്തിൽ) തുടർന്ന് ശ്രീഭൂതഭലി, ശീവേലി എഴുന്നള്ളിപ്പ്.വൈകിട്ട് 6.30ന് ചുറ്റുവിളക്ക്, നിറമാല, നാദസ്വരം, ദീപാരാധന. 7 ന് നൃത്തനൃത്യങ്ങൾ അവതരണം കലാമണ്ഡലം പ്രഷിജ ഗോപിനാഥ് & പാർട്ടി (ദൂരദർശൻ A Grade ആർട്ടിസ്റ്റ്) 8 ന് വിളക്കിനെഴുന്നള്ളിപ്പ്, മേളം 8.15 ന് തിരുവാതിരക്കളി ആതിര തിരുവാതിര സംഘം, കരാഞ്ചിറ ജിജി പ്രവീൺ & പാർട്ടി 8.30 ന് കഥാപ്രസംഗം അവതരണം സുഗതൻ പൊറത്തിശ്ശേരി കഥ അച്ചന്റെ പൊന്നുമക്കൾ.

ഫെബ്രുവരി 10 തിങ്കളാഴ്ച്ച രാവിലെ 7ന് ആറാട്ട്, ശീവേലി, എഴുന്നള്ളിപ്പ്, മേളം. വൈകിട്ട് 4ന് കോലോത്തുകുന്നിലേക്ക് പറയ്ക്ക് എഴുന്നളിപ്പ്. 6.30 ന് ചുറ്റുവിളക്ക്, നിറമാല, നാദസ്വരം, ദീപാരാധന 7 മണിക്ക് നൃത്തസന്ധ്യ അവതരണം: RLV സൗമ്യ പ്രശാന്തും സംഘവും. 8 മണിക്ക് വിളക്കിനെഴുന്നള്ളിപ്പ്, മേളം. 8.15 ന് കൈകൊട്ടിക്കളി അവതരണം: പൊഞ്ഞനത്തമ്മ, കരാഞ്ചിറ 8.45 ന് സംഗീതാർച്ചന അവതരണം: ദേവനകൃഷ്‌ണ & നവനീത് കൃഷ്ണ, ശിവരഞ്ജിനി മ്യൂസിക് ട്രൂപ്പ് ഇരിങ്ങാലക്കുട. 9 മണിക്ക് ഭക്തിഗാനമേള. അവതരണം: ശിവരഞ്ജിനി മ്യൂസിക് (ട്രൂപ്പ്, ഇരിങ്ങാലക്കുട.

ഫെബ്രുവരി 11 ചൊവ്വാഴ്ച രാവിലെ 5ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കുലീപിനി തീർത്ഥക്കുളത്തിൽ ആറാട്ടിനായി പുറപ്പെടുന്നു. 7 മണിക്ക് ആറാട്ട് തുടർന്ന് ശ്രീ കൂടൽമാണിക്യം സ്വാമിയെ മേളത്തോടു കൂടിയുള്ള പ്രദക്ഷിണം. 10 മണിക്ക് തിരിച്ചെഴുന്നള്ളത്ത് തുടർന്ന് ശ്രീഭൂതബലി ശിവേലി, എഴുന്നള്ളിപ്പ് മേളം

വൈകിട്ട് 6.30ന് ചുറ്റുവിളക്ക്, നിറമാല, നാദസ്വരം, ദീപാരാധന. വൈകിട്ട് 7.45ന് വിളക്കിനെഴുന്നള്ളിപ്പ്, മേളം. വൈകീട്ട് 7ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം എം. ബി. മുരളീധരൻ (മെമ്പർ, കൊച്ചിൻ ദേവസ്വം ബോർഡ്) മഖ്യാതിഥി പ്രേംരാജ് ചൂണ്ടലാത്ത് (മെമ്പർ, കൊച്ചിൻ ദേവസ്വം ബോർഡ്) ആദരണം അശോകൻ ചരുവിൽ (വയലാർ അവാർഡ് ജേതാവ്) സാന്നിദ്ധ്യം പരമേശ്വരൻ നമ്പൂതിരിപ്പാട് (ക്ഷേത്രം തന്ത്രി)

7.30 ന് പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ (അവതരിപ്പിക്കുവാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക സി.ജി. ഗോവിന്ദൻകുട്ടി : 9446940282 ) 8 മണിക്ക് തിരുവാതിരക്കളി അവതരണം: തപസ്യ എൻ.എസ്.എസ്. കാട്ടൂർ 8.30 ന് കരോക്കെ ഗാനമേള അവതരണം: കാട്ടൂർ ശ്രുതിലയ.

ഫെബ്രുവരി 12 ബുധനാഴ്ച്ച രാവിലെ 7ന് ആറാട്ട്, ശീവേലി, എഴുന്നള്ളിപ്പ്, മേളം വൈകിട്ട് 6.30 ന് ചുറ്റുവിളക്ക്, നിറമാല, നാദസ്വരം, ദീപാരാധന 7ന് കൈകൊട്ടിക്കളി അവതരണം: സംഘമഗ്രാമം കൈകൊട്ടിക്കളി സംഘം ഇരിങ്ങാലക്കുട 7.30 ന് ചാക്യാർകൂത്ത് കഥ : ഹനുമദുത് അവതരണം: ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ 8 മണിക്ക് വിളക്കിനെഴുന്നള്ളിപ്പ്, മേളം8.30 ന് വീരനാട്യം അവതരണം: ശ്രീഭദ്ര അയ്‌നിച്ചോട്, എടത്തുരുത്തി.

ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 7ന് ആറാട്ട്, ശീവേലി എഴുന്നെള്ളിപ്പ്, മേളം തുടർന്ന് കുറ്റംമ്പിള്ളി മനകളിലേക്ക് പറയെടുപ്പിന് എഴുന്നെള്ളിപ്പ്. വൈകിട്ട് 6.30ന് ചുറ്റുവിളക്ക്, നിറമാല, നാദസ്വരം, ദീപാരാധന തുടർന്ന് മകം തൊഴൽ (പ്രത്യേകം സജജമാക്കിയ പീഠത്തിൽ ഭഗവതിയെ എഴുന്നെള്ളിച്ചിരുത്തൽ. മംഗല്ല്യസൗഭാഗ്യത്തിനും ദീർഘ മംഗല്യത്തിനും അതിപ്രധാനം) 7 മണിക്ക് കലാഭവൻ ജയൻ നയിക്കുന്ന തൃശ്ശൂർ ഗാലക്സിയുടെ മെഗാ ഷോ. 8 മണിക്ക് വിളക്കിനെഴുന്നള്ളിപ്പ്, മേളം.

ഫെബ്രുവരി 14 വെള്ളിയാഴ്ച പൂരമഹോത്സവ ദിനത്തിൽ പുലർച്ച 4ന് നടതുറക്കൽ, നിർമാല്ല്യ ദർശനം, വിശേഷാൽ പൂജകൾ രാവിലെ 7ന് ആറാട്ട് ശ്രീഭൂതബലി 9 മണിക്ക് ശീവേലി, 3 ആനകളോട് കൂടിയ എഴുന്നള്ളിപ്പ്, മേളം. വൈകിട്ട് 4 ന് ദേശക്കാരുടെ പൂരം വരവ് തുടർന്ന് കൂട്ടി എഴുന്നള്ളിപ്പ് 6.30 ന് ചുറ്റുവിളക്ക്, നിറമാല, നാദസ്വരം, ദീപാരാധന

7 മണിക്ക് : തന്ത്രി ഇല്ലത്തേക്ക് പറയെടുപ്പിന് എഴുന്നള്ളിപ്പ് 7.15 ന് ഭക്തിയാനസുധാ അവതരണം മാണിക്യ ശ്രീഭജൻസ് ഇരിങ്ങാലക്കുട. 7.45 ന് നൃത്തസന്ധ്യ അവതരണം അഭിനവ നാട്യകലാക്ഷേത്രം കാട്ടൂർ. 8.45 ന് ഐവർ നാടകം അവതരണം കാട്ടൂർ വടക്കുമുറി ഐവർ നാടകസംഘം. 10 മണിക്ക് പള്ളിവേട്ട, പൂരം എഴുന്നള്ളിപ്പ്. 10.30 ന് കൂട്ടി എഴുന്നള്ളിപ്പ്.

ഫെബ്രുവരി 15 ശനിയാഴ്ച്ച പുലർച്ച 4 ന് വിധ ദേശക്കാരുടെ പൂരംവരവ് തുടർന്ന് കൂട്ടി എഴുന്നള്ളിപ്പ്. രാവിലെ 10ന് അനുഷ്‌ഠാനകലകൾ കാളകളി (പുലയർകാവ് പൊഞ്ഞനം) കാളി, ദാരികൻകളി (സാംബവർക്കാവ് പൊഞ്ഞനം) ഐവർ നാടകം (കാട്ടൂർ വടക്കുംമുറി ഐവർ സടകസംഘം) വൈകീട്ട് 5.30ന് ആറാട്ടിനെഴുന്നള്ളിപ്പ് ൬ മണിക്ക് ആറാട്ട് 7 മണിക്ക് ഉത്രം വിളക്ക് 3 ഗജവീരന്മാരേയും കൂട്ടി ചെറുശ്ശേരി ശ്രീകുമാർ & പാർട്ടിയുടെ നേതൃത്വത്ത് മേജർ സെറ്റ് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടുകൂടി തിരിച്ചെഴുന്നള്ളത്ത്. 8 മണിക്ക് ആറാട്ട് കഞ്ഞി വിതരണം. 9.30 ന് കൊടിക്കൽ പറ 10 മണിക്ക് ഏഴു പ്രദക്ഷിണം, കൊടിയിറക്കം ചുറ്റുവിളക്ക്, നിറമാല.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page